
ഫിഫ ക്ലബ് ലോകകപ്പ് ഫൈനൽ പോരാട്ടത്തില്‍ കന്നിക്കിരീടമെന്ന പി.എസ്.ജി മോഹം തകർത്ത് ചെല്‍സിക്ക് രണ്ടാം കിരീടം. ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കായിരുന്നു ചെൽസി കരുത്തരായ പിഎസ്ജിയെ തകർത്തത്.
ആറ് വന്‍കരകളിലെ കരുത്തരായ 32 ടീമുകള്‍ പരസ്പരം ഏറ്റുമുട്ടിയ പോരാട്ടത്തിന് ആവേശോജ്വല അന്ത്യം. യുവേഫ ചാംപ്യൻസ് ലീഗ് കിരീടത്തിന്റെ പകിട്ടിലെത്തിയ ഫ്രഞ്ച് ക്ലബായ പിഎസ്ജിയെ വിറപ്പിച്ച് എണ്ണം പറഞ്ഞ മൂന്നു ഗോളുകൾക്ക് ഇംഗ്ലീഷ് ക്ലബായ ചെൽസി രണ്ടാം കിരീടം ചൂടി. ആവേശം പതഞ്ഞൊഴുകിയ കലാശപ്പോരാട്ടത്തിൽ ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായുംമുൻപ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാൻ ഉറപ്പിച്ചെത്തിയ പിഎസ്ജിയെ ഞെട്ടിക്കുന്ന പ്രകടനമാണ് ആദ്യപകുതിയിൽ ചെൽസി പുറത്തെടുത്തത്. ഇരട്ടഗോളും ഒരു അസിസ്റ്റുമായി മുന്നിൽ നിന്ന് നയിച്ച കോൾ പാൽമറായിരുന്നു ചെൽസിയുടെ ഹീറോ ചെൽസിക്കായി കോൾ പാൽമർ നിറഞ്ഞാടിയ മത്സരത്തിൽ പാൽമർ ഇരട്ടഗോൾ നേടി മത്സരത്തിന്‍റെ ആദ്യപകുതിയിൽ 22, 30 മിനിറ്റുകളിലായിരുന്നു പാൽമറിന്റെ ഗോളുകൾ. മൂന്നാം ഗോൾ 43–ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽനിന്ന് ജാവോ പെഡ്രോ നേടി.
ALSO READ: ആവേശകരവും അസാധാരണവുമായ വേറിട്ടൊരു ടെന്നീസ് റെക്കോർഡ്: വീഡിയോ
രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. തിരിച്ചടിക്കാനുള്ള പിഎസ്ജിയുടെ തീവ്രശ്രമങ്ങളെ ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് പ്രതിരോധിച്ചു. പി എസ് ജി ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണ്ണാരുമ്മയുടെ തകർപ്പൻ സേവുകളാണ് വലിയൊരു തോൽവിയിൽനിന്ന് പിഎസ്ജിയെ രക്ഷിച്ചത്. കന്നിക്കപ്പെന്ന പിഎസ്ജി മോഹത്തിന് ചെൽസിയുടെ വീറിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മുൻപ് 2021-ലാണ് ചെൽസി ക്ലബ് ലോകകപ്പ് നേടിയത്. 2012 ടീം റണ്ണറപ്പുമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

