റയല്‍ ബെറ്റിസിനെ തകര്‍ത്തു; യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം ചെല്‍സിക്ക്

chelsea-uecl-title

യുവേഫാ യൂറോപ്പാ കോണ്‍ഫറന്‍സ് ലീഗ് കിരീടം ചെല്‍സിക്ക്. ഫൈനലില്‍ സ്പാനിഷ് ക്ലബ് റയല്‍ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തകര്‍ത്തത്. ആദ്യ പകുതിയില്‍ പിന്നിലായ ശേഷമായിരുന്നു എന്‍സോ മരെസ്‌കയുടെ ടീമിന്റെ അപരാജിത കുതിപ്പ്. 65ാം മിനുട്ട് മുതൽ ഇഞ്ചുറി ടൈം വരെ നാല് ഗോളുകളാണ് ചെൽസി അടിച്ചെടുത്തത്.

മത്സരത്തിന്റെ ഒമ്പതാം മിനുട്ടില്‍ ആണ് റയല്‍ ബെറ്റിസ് ആദ്യ ഗോൾ നേടിയത്. ഇസ്‌കോയുടെ അസിസ്റ്റില്‍ അബ്ദെ എസ്സാല്‍സൗലിയാണ് ഗോൾ നേടിയത്. ആദ്യ പകുതി വരെ സ്പാനിഷ് ടീം ആണ് കളം നിറഞ്ഞ് കളിച്ചത്. എന്നാൽ, 65-ാം മിനുട്ട് മുതല്‍ കളി വരുതിയിലാക്കാൻ ചെൽസിക്ക് സാധിച്ചു.

Read Also: കെസിഎ-എൻഎസ്കെ ട്വൻ്റി 20 : സൂപ്പർ ഓവറിൽ കൊല്ലത്തെ മറികടന്ന് കംബൈൻഡ് ഡിസ്ട്രിക്ട്സ്

കോള്‍ പാമറുടെ അസിസ്റ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചെൽസിക്കായി സ്കോർ തുറന്നു. 70-ാം മിനുട്ടില്‍ നിക്കോളാസ് ജാക്‌സണിന്റെ വക മറ്റൊരു മിസൈൽ. സ്കോർ 2- 1. ഈ ഗോളിന് വഴിയൊരുക്കിയതും പാമറായിരുന്നു. പകരക്കാരനായി ഇറങ്ങിയ ജാഡന്‍ സാഞ്ചോ 83-ാം മിനുട്ടിൽ മൂന്നാം ഗോള്‍ നേടിയ മേധാവിത്തം ഉറപ്പിച്ചു. അവസാനം ഇഞ്ച്വറി ടൈമില്‍ കഒസേദോയുടെ വക കൂടി ഗോള്‍ ആയതോടെ റയൽ ബെറ്റിസിൻ്റെ മേൽ ആറാമത്തെ ആണിയും അടിച്ച് ചെല്‍സി കിരീടം തൂക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News