സൗത്താംപ്ടണെ തകര്‍ത്ത് ചെല്‍സി; അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് ജീവന്‍

chelsea-vs-southampton

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സൗത്താംപ്ടണെ തകര്‍ത്ത് ചെല്‍സി. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് നീലപ്പടയുടെ ജയം. ഇതോടെ പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തേക്ക് ചെല്‍സി ഉയര്‍ന്നു.

മാത്രമല്ല, അടുത്ത സീസണിലെ ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്കും ജീവന്‍ വെപ്പിക്കുന്നതായി ഈ ജയം. 24ാം മിനുട്ടില്‍ ക്രിസ്റ്റഫര്‍ എങ്കുങ്കു ആണ് ഗോളടിക്ക് തുടക്കമിട്ടത്. 36ാം മിനുട്ടില്‍ പെഡ്രോ നെറ്റോയും 44ാം മിനുട്ടില്‍ ലെവി കോള്‍വില്ലും 78ാം മിനുട്ടില്‍ മാര്‍ക് കുകുറെല്ലയും ഗോള്‍ നേടി.

Read Also: മുന്നില്‍ നിന്ന് നയിച്ച് സി ആര്‍ 7, 925ാം കരിയർ ഗോള്‍; സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ കുതിപ്പ്

ജയത്തോടെ പശ്ചിമ ലണ്ടന്‍ ടീമിന് 46 പോയിന്റായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ന്യൂകാസില്‍ യുണൈറ്റഡ് എന്നിവയേക്കാള്‍ രണ്ട് പോയിന്റ് കൂടുതലാണ്. ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. സീസണിലെ 22ാം തോല്‍വിയാണ് സൗത്താംപ്ടണിന്റെത്. ലീഗില്‍ അവര്‍ക്ക് പ്രതീക്ഷകളൊന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News