മരുന്നടിയിൽ കുടുങ്ങി ചെൽസി താരം മിഖായ്‌ലോ മുഡ്രിക്; നാല് വർഷം വിലക്കിന് സാധ്യത

mykhailo-mudryk-chelsea

മരുന്നടിയിൽ കുടുങ്ങി ചെല്‍സി വിങര്‍ മിഖായ്‌ലോ മുഡ്രിക്. ആന്റി- ഡോപ്പിങ് നിയമലംഘനം ആരോപിച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്എ) ഔദ്യോഗികമായി കുറ്റം ചുമത്തി. ഇതോടെ നാല് വര്‍ഷം വരെ ഫുട്‌ബോളില്‍ നിന്ന് വിലക്ക് നേരിടാന്‍ സാധ്യതയുണ്ട്. 2024 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലാണ് ഉക്രൈൻ താരം.

കഴിഞ്ഞ വര്‍ഷം നടത്തിയ സാധാരണ പരിശോധനയില്‍ സംശയകരമായ ഫലം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക് ഭീഷണിയിലായത്. നിരോധിത പദാര്‍ഥങ്ങളുടെ സാന്നിധ്യവും ഉപയോഗവുമായി ബന്ധപ്പെട്ട ആന്റി- ഡോപ്പിങ് റെഗുലേഷനുകളിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് 24കാരനെതിരെ കുറ്റം ചുമത്തിയത്. നിയമലംഘനം മനഃപൂര്‍വമായിരുന്നില്ലെന്ന് മുഡ്രിക് തെളിയിച്ചാൽ വിലക്കുണ്ടാകില്ല.

Read Also: സമനിലയിൽ കുടുങ്ങി റയൽ; ജയത്തോടെ തുടങ്ങി സിറ്റി, അഞ്ചടിച്ച് യുവൻ്റസ്

2023 ജനുവരിയില്‍ 62 ദശലക്ഷം പൗണ്ട് വരെ വിലമതിക്കുന്ന കരാറിലാണ് മുഡ്രിക് ചെല്‍സിയില്‍ ചേര്‍ന്നത്. മനഃപൂർവം നിരോധിത പദാര്‍ഥം ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം നേരത്തേ വാദിച്ചിരുന്നു. പരിശോധനാ ഫലങ്ങളിൽ അദ്ദേഹം അന്ന് ഞെട്ടലും പ്രകടിപ്പിച്ചിരുന്നു.

Key Words: Chelsea, mykhailo mudryk, fa

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News