
അച്ചാരി പോലെത്തന്നെ ഉണ്ടാക്കി വെച്ച ശേഷം ആഴ്ചകളോളം കഴിക്കാൻ പറ്റിയയൊന്നാണ് ചമ്മന്തിപ്പൊടികൾ. ഇച്ചിരി ചമ്മന്തിപ്പൊടിയുണ്ടെങ്കിൽ ചോറിന് വേറെ കറിയൊന്നും ആവശ്യമില്ലാത്തവരുണ്ട്. ചമ്മന്തിപ്പൊടികളിൽ തന്നെ അൽപ്പം കേമൻ ഉണക്ക ചെമ്മീൻ ചമ്മന്തിപ്പൊടിയെന്ന് നിസംശയം പറയാം. നിങ്ങൾ ഉണക്ക ചെമ്മീൻ ചമ്മന്തിപ്പൊടി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിലൊന്ന് ഉണ്ടാക്കി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഉണക്ക ചെമ്മീൻ ചമ്മന്തിപ്പൊടി ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ…റെസിപ്പിയിതാ!
ആവശ്യമായ ചേരുവകൾ
ഉണക്ക ചെമ്മീൻ- 1 കപ്പ്
തേങ്ങ- 2 കപ്പ് ചിരകിയത്
ഉണക്ക മുളക്- 8 എണ്ണം
ചെറിയ ഉള്ളി- 1 കപ്പ്
പുളി – ഒരു ചെറിയ നാരങ്ങ വലുപ്പം
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യമായി ഉണങ്ങിയ ചെമ്മീൻ കഴുകി വറുത്തെടുത്ത് നനവില്ലാത്ത ഒരു പ്ലേറ്റിലേക്ക് മാറ്റുക. ഇനി പാനിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങാ തവിട്ടുനിറമാകുന്നതുവരെ കുറഞ്ഞ തീയിൽ വറുത്തെടുക്കണം. തവിട്ടുനിറമാകാൻ തുടങ്ങുമ്പോൾ റിവേപ്പിലയും പുളിയും ചേർത്ത് 2-3 മിനിറ്റ് വഴറ്റിയെടുക്കാം. ഇനി തീ ഓഫ് ചെയ്ത് ഈ കൂട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റി തണുപ്പിക്കാം. ഇനി വറുത്ത് മാറ്റിവെച്ചിരിക്കുന്ന കൂട്ട് ഒരുമിച്ച് കലർത്തി ഒരു മിക്സി ജാറിലേക്ക് മാറ്റി തരതരിയായി പൊടിച്ചെടുക്കാം. ശേഷം ഇത് വൃത്തിയുള്ളതും ഉണങ്ങിയതുമായ പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here