നാവിൽ കൊതിയൂറും ചെമ്മീൻ കിഴി

 നാവിൽ കൊതിയൂറും ചെമ്മീൻ കിഴി ഇനി ഇങ്ങനെ തയാറാക്കി നോക്കൂ

ചേരുവകൾ

ചെമ്മീൻ കഴുകി വൃത്തിയാക്കിയത്  : 1 കിലോ

വെളിച്ചെണ്ണ :4 ടേബിൾ സ്പൂൺ

കടുക്        :അര ടീ സ്പൂൺ

ഇഞ്ചി ,വെളുത്തുള്ളി ചോപ്പ് ചെയ്‌തത്‌ :3  ടേബിൾസ്പൂൺ

ചെറിയ ഉള്ളി  അരിഞ്ഞത് :150 ഗ്രാം

സവോള : 2 എണ്ണം

തക്കാളി :2 എണ്ണം

തേങ്ങാക്കൊത്ത് :2 ടേബിൾസ്പൂൺ

കറിവേപ്പില :ആവിശ്യത്തിന്

ഉപ്പ്  : ആവിശ്യത്തിന്

മഞ്ഞൾപൊടി :കാൽ ടീസ്പൂൺ

മുളക് പൊടി : ഒന്നര ടേബിൾസ്പൂൺ

മല്ലിപൊടി:മുക്കാൽ ടേബിൾസ്പൂൺ

കുരുമുളക്പൊടി :ഒരു ടേബിൾസ്പൂൺ

ഉലുവ പൊടി :അര ടീ സ്പൂൺ

കുടംപുളി :ആവിശ്യത്തിന്

വാഴയിലവാട്ടിയെടുത്തത്:ഒരെണ്ണം

വാഴനാര് : 1

ഉണ്ടാക്കുന്ന വിധം

ചൂടായ പാത്രത്തിലേക്ക് ആവിശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച്, എണ്ണ ചുടായതിന് ശേഷം കാൽ ടീസ്പൂൺ കടുക് ചേർത്ത്  കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി മൂപ്പിക്കുക.

ഇതിലേക്ക് അരിഞ്ഞുവെച്ചരിക്കുന്ന  തേങ്ങാക്കൊത്ത് ചേർത്ത് അതിന്റെ നിറം മാറി വരുമ്പോൾ   ചെറിയ ഉള്ളിയും സവാളയും ആവിശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.

Also Read : അഴിമതിരഹിത കേരളം:  ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം സംഘടിപ്പിച്ചു

ഇത് ഒന്ന് വഴന്നു വരുമ്പോൾ അതിലേക് ചെറുതായി അരിഞ്ഞു വെച്ച   തക്കാളിയും ചേർത്ത്  ഒന്നുകൂടി വഴറ്റുക .ഇത് ഒന്ന് വഴന്നു  വരുമ്പോൾ മഞ്ഞപ്പൊടി, മുളക് പൊടി ,മല്ലിപൊടി, കുരുമുളക്പൊടി എന്നീ പൊടികൾ എല്ലാം ചേർത്ത്  പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക.

കറിയുടെ കൂട്ട് എല്ലാം പാകമായി വരുമ്പോൾ കഴുകി വെച്ചിരിക്കുന്ന ചെമ്മീൻ ചേർക്കുക . ചെമ്മീനിലെ വെള്ളം  എല്ലാം ഇറങ്ങി കറി പാകമായി വരുമ്പോൾ കഴുകി വെച്ചിരിക്കുന്ന കുടംപുളിയും ആവിശ്യത്തിന് ഉലുവ പൊടിയും  ചേർത്ത്  കുറച്ച് നേരം ഒന്ന് അടച്ചുവെച്ച് ചെറുതീയിൽ ഒരു പത്ത് മിനിറ്റ് വേവിക്കുക.

ഇനി കിഴി തയാറാക്കാൻ ആയി വാട്ടിയെടുത്ത വാഴയിലയിൽ തയാറാക്കിവെച്ച ചെമ്മീൻ റോയ്സ്റ് വെച്ച് നന്നായി പൊതിഞ് വാഴനാരുകൊണ്ട് കെട്ടി ആവിപാത്രത്തിൽ കയറ്റി ചെറുതീയിൽ ഒരു അഞ്ച് മിനിറ്റ് ആവികേറ്റി ചൂടോടുകൂടി സെർവ് ചെയ്‌യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News