എളുപ്പത്തിൽ തയ്യാറാക്കാം നാവിൽ കൊതിയൂറും ചെമ്മീൻ തീയൽ

ചെമ്മീൻ തീയൽ തയ്യാറാക്കാൻ വേണ്ട വിഭവങ്ങൾ
  • ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം
  • തേങ്ങ ചിരണ്ടിയത് – 2 കപ്പ്‌
  • ചെറിയ ഉള്ളി – 20 എണ്ണം
  • വെളുത്തുള്ളി – 5 അല്ലി
  • ഇഞ്ചി – 1 ഇഞ്ച്‌ കഷണം
  • കറിവേപ്പില – 2 ഇതള്‍
  • മുളകുപൊടി – 3 ടീസ്പൂണ്‍
  • മല്ലിപൊടി – 2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി – 1 നുള്ള്
  • വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍
  • തക്കാളി – 1 എണ്ണം
  • കടുക് – ½ ടീസ്പൂണ്‍
  • വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക.
  • ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക.
  • പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി (പകുതി), കറിവേപ്പില, തേങ്ങ ചിരണ്ടിയത് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ ഇളക്കുക.
  • ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മുളകുപൊടിയും, മല്ലിപൊടിയും, ചേര്‍ത്ത് 2 മിനിറ്റ് ഇളക്കിയശേഷം തീ അണയ്ക്കുക.
  • ഇത് തണുത്തതിന്ശേഷം, ആദ്യം വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ അരയ്ക്കുക. പിന്നീട് അല്പം വെള്ളം കൂടി ചേര്‍ത്ത് അരച്ചെടുക്കുക.
  • വാളന്‍ പുളി 2½ കപ്പ്‌ വെള്ളത്തില്‍ ലയിപ്പിച്ചശേഷം വെള്ളം അരിച്ചെടുക്കുക.
  • ഒരു പാത്രത്തില്‍ ചെമ്മീന്‍, പുളി വെള്ളം, തക്കാളി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ അടച്ച് വച്ച് 10 മിനിറ്റ് വേവിക്കുക. (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക).
  • വെന്തതിനു ശേഷം അരച്ച ചേരുവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 1 മിനിറ്റ് തിളപ്പിച്ചതിന് ശേഷം തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
  • പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ബാക്കിയുള്ള ചെറിയ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ച് ചെമ്മീനില്‍ ചേര്‍ക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here