ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ദുരൂഹത; ശവക്കല്ലറ തുറന്ന് പോസ്റ്റുമോർട്ടം നടത്തും

Chengannur Suspicious Death

ചെങ്ങന്നൂർ പുലിയൂർ യേശുദാസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി മകളും മരുമകളും രം​ഗത്ത്. ഇതോടെ ദുരൂഹത നീക്കാൻ ശവക്കല്ലറ തുറന്ന് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. ഇക്കഴിഞ്ഞ മാർച്ച് 24നാണ് പുലിയൂർ ഓർത്തഡോക്സ് പള്ളിയിൽ യേശുദാസിന്റെ സംസ്കാരം നടന്നത്.

പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ ബിൻസിയും മരുമകളും പരാതി നൽകുകയായിരുന്നു. ഹോം നേഴ്സ് വീട്ടിൽ വച്ച് നൽകിയ കേക്ക് കഴിച്ചതിനെ തുടർന്ന് യേശുദാസ് ബോധരഹിതനായെന്നും പിന്നാലെ മരണം സംഭവിച്ചു എന്നുമാണ് മകളും മരുമകളും പരാതിയിൽ പറയുന്നത്. കൂടാതെ യേശുദാസിന്റെ സ്വത്തുക്കൾ സഹോദരൻ ഗബ്രിയേൽ മാമൻ അനധികൃതമായി സ്വന്തമാക്കിയതായും പരാതിയിൽ ആരോപണമുണ്ട്.

ALSO READ: ‘നിതിൻ രാജിന്റെ മരണം വെറുമൊരു ഇൻസ്റ്റിറ്റ്യൂഷണൽ മർഡറായി കാണാനാവില്ല, സ്വാശ്രയ കോളേജുകൾ വിദ്യാർത്ഥികൾക്ക് തടവറയാകുന്നു’; പി എസ് സഞ്ജീവ്

പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുക്കാൻ ആർഡിഒ കോടതിയാണ് ഉത്തരവിട്ടത്. ശവക്കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത്, പോസ്റ്റുമോർട്ടം നടത്താനാണ് കോടതി നിർദേശം. നാളെയാണ് പോസ്റ്റുമോർട്ടം നടപടികൾ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News