
ചെന്നൈയിലെ അണ്ണാനഗറിലെ വീട്ടിൽ ദമ്പതിമാരും രണ്ടുമക്കളും അടങ്ങുന്ന നാലംഗകുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. സോണോളജിസ്റ്റായ ഡോ. ബാലമുരുകൻ, അദ്ദേഹത്തിന്റെ അഭിഭാഷകയായ ഭാര്യ സുമതി, മക്കളായ നീറ്റ് പരീക്ഷാർത്ഥി ദശ്വന്ത്(17), 11-ാം ക്ലാസ് വിദ്യാർത്ഥി ലിംഗേഷ് കുമാർ എന്നിവരെയാണ് രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സോണോളജിസ്റ്റായ ഡോ. ബാലമുരുകന്‍, ഭാര്യ അഡ്വ. സുമതി, മക്കളായ ദശ്വന്ത്(17) ലിംഗേഷ്(15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അണ്ണാനഗറിലെ വീട്ടില്‍ നാലുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നഗരത്തിൽ നിരവധി അൾട്രാസൗണ്ട് സെന്ററുകൾ നടത്തിയിരുന്ന ഡോ. ബാലമുരുകൻ വലിയ കടക്കെണിയിലായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. സുമതി ചെന്നൈയിലെ കോടതിയില്‍ അഭിഭാഷകയായിരുന്നു. ദശ്വന്ത് പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിയും ലിംഗേഷ് പത്താംക്ലാസ് വിദ്യാര്‍ഥിയുമാണ്.
വ്യാഴാഴ്ച രാവിലെ ഇവരുടെ ഡ്രൈവര്‍ പതിവുപോലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, വീട്ടില്‍നിന്ന് ആരുടെയും പ്രതികരണം ഇല്ലാതായതോടെ ഇയാള്‍ അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാരെത്തി ജനല്‍വഴി പരിശോധിച്ചപ്പോഴാണ് ഒരു മുറിയില്‍ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കില്‍പ്പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

