
യാത്രക്കാരെ പെരുവഴിയിലാക്കുന്ന പരിഷ്‌ക്കാരവുമായി റെയില്‍വേ. ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് സര്‍വീസിന് ഒരാഴ്ച ഏര്‍പ്പെടുത്തുന്ന നിയന്ത്രണമാണ് സീസണ്‍ ഉള്‍പ്പടെയുള്ള സ്ഥിരംയാത്രക്കാര്‍ക്ക് പരീക്ഷണയാത്രയാകുന്നത്. ഈ ട്രെയിന്‍ ജൂണ്‍ രണ്ടുമുതല്‍ എട്ട് വരെ തിരുവനന്തപുരം സെന്‍ട്രലിന് പകരം തിരുവനന്തപുരം നോര്‍ത്തില്‍ യാത്ര അവസാനിപ്പിക്കും. വൈകിട്ട് തിരികെയുള്ള യാത്രയും തിരുവനന്തപുരം നോര്‍ത്തില്‍ നിന്നായിരിക്കും. ജൂലൈ 2 രാവിലെ മുതല്‍ ജൂലൈ 8 രാവിലെ വരെ ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് പകരം തിരുവനന്തപുരം നോര്‍ത്തില്‍ ( കൊച്ചുവേളി ) രാവിലെ 7.45 ന് യാത്ര അവസാനിപ്പിക്കുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. ജൂലൈ 2 മുതല്‍ ജൂലൈ 8 വരെ വൈകിട്ട് 17.15 ന് ചെന്നൈക്ക് പോവുന്നതും തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നായിരിക്കുമെന്നും റെയില്‍വേ അറിയിച്ചു.
എന്നാല്‍ ഈ സ്ഥലമാറ്റം സാധാരണക്കാരായെ യാത്രക്കാരെ പെരുവഴിയില്‍ ആക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. രാവിലെ 8 മണിക്ക് മുന്‍പ് തിരുവനന്തപുരത്ത് എത്തുന്ന ട്രെയിനാണ് ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്. വെളുപ്പിനെയുള്ള മാവേലി എക്സ്പ്രസ് കഴിഞ്ഞാല്‍ ഭൂരിഭാഗം സര്‍ക്കാര്‍- സ്വകാര്യ ജീവനക്കാര്‍ ആശ്രയിക്കുന്നത് ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റിനെ ആണ്. അതുകൊണ്ടുതന്നെ ഈ ക്രമീകരണത്തില്‍ ശക്തമായ പ്രതിഷേധവും യാത്രക്കാര്‍ക്കുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവരുന്ന ക്രമീകരണം സ്ഥിരമാക്കുമോയെന്ന ആശങ്കയും യാത്രക്കാര്‍ പങ്കുവെക്കുന്നു.
Also Read : ഇനി ട്രെയിൻ യാത്രയ്ക്ക് ചെലവ് കൂടും: ടിക്കറ്റ് നിരക്കിലെ വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ
ട്രെയിന്‍ തിരുവനന്തപുരം നോര്‍ത്തില്‍ യാത്ര അവസാനിപ്പിക്കുമ്പോള്‍ ഇതിലെ ജോലിക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പടെയുള്ള സ്ഥിരം യാത്രക്കാര്‍ പെരുവഴിയിലാവുകയാണ്. കൊച്ചുവേളിയില്‍ നിന്നും ബസ് കയറി തമ്പാനൂരിലും പാളയത്തും സ്റ്റാച്യുവിലും എത്താന്‍ കുറഞ്ഞത് അരമണിക്കൂറിന് മുകളിലാകും. രാവിലെ 8 മണിക്ക് ജോലിക്ക് പ്രവേശിക്കേണ്ട യാത്രക്കാരെല്ലാം ആശ്രയിച്ചിരുന്നത് ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റിനെ ആണെന്നിരിക്കേ ഈ മാറ്റം മൂലം പലര്‍ക്കും ഒരുമണിക്കൂറോളം വൈകി മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.
തിരിച്ച്, ചെന്നൈക്ക് പോവുന്നതും തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നായിരിക്കുമെന്ന അറിയിപ്പ് കൊല്ലം, കായംകുളം, കോട്ടയം ഭാഗത്തേക്ക് പോകുന്ന എല്ലാ യാത്രക്കാരെയും ബാധിക്കും. സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ ജോലിചെയ്യുന്ന ഒരു വലിയ വിഭാഗം ആളുകള്‍ക്കും ഈ തീരുമാനം വലിയ വെല്ലുവിളി ആവുകയാണ്. 4.30നും 5 മണിക്കും ജോലി കഴിഞ്ഞ് ഇറങ്ങുന്നവര്‍ ബസ് കയറി കൊച്ചുവേളിയിലെത്തി വേണം ട്രെയിന്‍ കയറുവാന്‍. കൊച്ചുവേളിയിലേക്ക് എപ്പോഴും ബസ് ഇല്ല എന്നതും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here