ഇടിവെട്ടിയവരെ പാമ്പ് കടിച്ചു! ഐപിഎൽ നാണക്കേടിന് പിന്നാലെ ചെന്നൈ ക്യാപ്റ്റനും ടീമിനും കനത്ത പിഴശിക്ഷ; റുതുരാജ് 24 ലക്ഷം രൂപ പിഴയൊടുക്കണം

csk

ഐപിഎലിൽ അഞ്ചുതവണ ചാംപ്യൻമാരായിട്ടുള്ള ചെന്നൈ സൂപ്പർകിങ്സ് ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായതിന്‍റെ നാണക്കേടിലാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനോട് വൻ തോൽവി ഏറ്റുവാങ്ങിയതോടെയാണ് ചെന്നൈ പുറത്തായത്. നാണംകെട്ട തോൽവിക്ക് പിന്നാലെ ചെന്നൈ ക്യാപ്റ്റനും ടീം അംഗങ്ങൾക്കും മാച്ച് റഫറി കനത്ത പിഴ ചുമത്തി. കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിലാണ് ചെന്നൈ ക്യാപ്റ്റനും ടീമിനും പിഴശിക്ഷ വിധിച്ചത്.

ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം, ഗെയ്‌ക്‌വാദിന് 24 ലക്ഷം രൂപ പിഴ ചുമത്തി. ഇംപാക്റ്റ് പ്ലെയർ ഉൾപ്പെടെ പ്ലെയിംഗ് ഇലവനിലെ മറ്റ് അംഗങ്ങൾക്ക് ആറ് ലക്ഷം രൂപയോ അവരുടെ മാച്ച് ഫീസിന്റെ 25 ശതമാനമോ പഴിചുമത്തുമെന്നും ഐപിഎൽ അധികൃതർ അറിയിച്ചു. സീസണിൽ കുറഞ്ഞ ഓവർനിരക്ക് എന്ന കുറ്റം ആവർത്തിച്ചതോടെയാണ് ടീം ക്യാപ്റ്റനും കളിക്കാർക്കും പിഴ ചുമത്തുന്നത്. ഐപിഎൽ സീസണിലെ 18-ാമത്തെ മത്സരത്തിലും ചെന്നൈ നിശ്ചിത സമയത്തിനുള്ളിൽ ബോളിങ് പൂർത്തിയാക്കിയിരുന്നില്ല.

Also Read- സഞ്ജുവിന്‍റെ ചെന്നൈ പുറത്ത്; ഇനി ആരൊക്കെ പ്ലേ ഓഫിലെത്തും?

ഗുജറാത്തിനെതിരെ 20 ഓവറിൽ 229 റൺസ് വിജയലക്ഷ്യം പിന്തുടരാൻ കഴിയാതെ പോയ സിഎസ്‌കെ 13.5 ഓവറിൽ വെറും 140 റൺസിന് പുറത്താകുകയായിരുന്നു. ശുഭ്മാൻ ഗിൽ നയിച്ച ഗുജറാത്ത് ടൈറ്റൻസ് 89 റൺസിന്റെ വമ്പൻ വിജയമാണ് ചെന്നൈയ്ക്കെതിരെ നേടിയത്. ആദ്യ ഇന്നിംഗ്‌സിൽ, പ്രത്യേകിച്ച് ഫീൽഡിംഗ് നിയന്ത്രണങ്ങളുള്ള ഓവറുകളിൽ ചെന്നൈ ബോളർമാർ വലിയതോതിൽ റൺസ് വഴങ്ങിയിരുന്നു. ഇതുകൊണ്ടാണ് നിശ്ചിതസമയത്തിനുള്ളിൽ ഓവർ തീർക്കാൻ കഴിയാതിരുന്നതെന്നും ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്ക് വാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News