ഗുജറാത്ത് ടൈറ്റൻസിനെതിരെ സിഎസ്കെയുടെ ഏകപക്ഷീയ ജയം

ഐ പി എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഏകപക്ഷീയ ജയം. 63 റണ്‍സിനാണ് ചെന്നൈ ഗുജറാത്തിനെ പരാജയപ്പെടുത്തിയത്. റണ്ണൊന്നുമെടുക്കാതെ നിന്ന റിതുരാജ് ഗെയ്ക്വാദിനെ സ്ലിപ്പില്‍ സായ് കിഷോര്‍ വിട്ടുകളയുന്നത് കണ്ടാണ് ക‍ഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുടെ മത്സരം ആരംഭിക്കുന്നത്. ഗെയ്ക്വാദിനൊപ്പം രചിന്‍ രവീന്ദ്ര കട്ടയ്ക്ക് നിന്നപ്പോള്‍ ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ സ്കോര്‍ ബോര്‍ഡിലെത്തിയത് 62 റണ്‍സ്. 46 റണ്‍സ് വീതമെടുത്ത് ഇരുവരും തുടങ്ങി വെച്ചത് നാലാമനായി ഇറങ്ങിയ ശിവം ദുബെ ഏറ്റെടുത്ത് അര്‍ധ സെഞ്ച്വറിയാക്കി.

Also Read: ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹെറോയിനുമായി ബംഗാളി യുവതി പിടിയിൽ

23 പന്തുകളില്‍ നിന്നായി 5 സിക്സറും 2 ബൗണ്ടറിയുമടങ്ങുന്നതായിരുന്നു ദുബെയുടെ വെടിക്കെട്ട് ഇന്നിംഗ്സ്. പിന്നീടെത്തിയ സമീര്‍ റിസ്വി രണ്ട് സിക്‌സു ഉള്‍പ്പെടെ 14 റണ്‍സെടുത്ത് ടീം സ്‌കോര്‍ 200 കടത്തി. അവസാന പന്തില്‍ മിച്ചല്‍ റണ്ണൗട്ടായെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ 207 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം വെക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് മത്സരത്തിന്‍റെ ഒരുഘട്ടത്തിലും കളി ജയിച്ചേക്കുമെന്ന തോന്നല്‍ പോലും ഉണ്ടാക്കാനായില്ല.

Also Read: ടി.വി ഉപയോഗിക്കുമ്പോള്‍ എങ്ങനെ വൈദ്യുതി ലാഭിക്കാം? ഫെയ്സ്ബുക്ക് കുറിപ്പുമായി കെഎസ്ഇബി

കൂറ്റന്‍ വിജയലക്ഷ്യത്തിലൂടെ തന്നെ ഗുജറാത്തിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചെന്നൈയ്ക്ക് ക‍ഴിഞ്ഞു. ബോളര്‍മാര്‍ ഏല്‍പ്പിച്ച പണി വൃത്തിക്ക് ചെയ്തതോടെ കൃത്യമായ ഇടവേളകളില്‍ ഗുജറാത്തിന്‍റെ വിക്കറ്റുകൾ ഒരോന്നായി വീണു. 37 റൺസ് നേടി ടോപ് സ്കോറരായ സായി സുദര്‍ശനാണ് ഇത്തിരിയെങ്കിലും പിടിച്ചുനിന്നത്. ഇംപാക്ട് പ്ലെയറായ സായി കൂടി പുറത്തായതോടെ ഗുജറാത്തിന്‍റെ തോല്‍വി ഉറപ്പിച്ചിരുന്നു. നിശ്ചിത ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ ഗുജറാത്ത് ടൈറ്റന്‍സിന് ക‍ഴിഞ്ഞുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News