ഐപിഎല്ലിൽ കൊൽക്കത്തയെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ രണ്ടാം വിജയം

csk

ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ 32 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ചെന്നൈ സൂപ്പർ കിങ്‌സ്. ആദ്യ മൂന്നു മത്സരങ്ങൾ തോറ്റ ചെന്നൈയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. മത്സരത്തിൽ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് മാത്രമാണ് നേടാനായത്.

അജിങ്ക്യ രഹാനെ (28), ആംഗ്‌ക്രിഷ് രഘുവൻഷി (27) സുനിൽ നരെയ്ൻ എന്നിവർക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. അവസാന ഓവറുകളിൽ റോവ്‌മാൻ പവൽ (31), രമൺദീപ് സിംഗ് (35), എന്നിവർ അവസാന ഘട്ടത്തിൽ പോരാടിയെങ്കിലും അത് പര്യാപ്തമായില്ല.

ബൗളിംഗിൽ ചെന്നൈയ്ക്ക് വേണ്ടി നൂർ അഹമ്മദ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 4 ഓവറിൽ 21 മണിക്ക് വഴങ്ങി 3 വിക്കറ്റ് അദ്ദേഹം മത്സരത്തിന്റെ ഗതി മാറ്റി. അൻഷുൽ കംബോജ് 2 വിക്കറ്റ് നേടിയപ്പോൾ ഖലീൽ അഹമ്മദും അകേൽ ഹൊസൈനും ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കു വേണ്ടി സഞ്ജു സാംസൺ 48 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, 38 റൺസെടുത്ത ആയൂഷ് മാത്രേയും 41 റൺസു നേടിയ ഡെവാൾഡ് ബ്രെവിസും സഞ്ജുവിന് മികച്ച പിന്തുണ നൽകി ടീമിനെ ശക്തമായ സ്കോറിലേക്ക് നയിച്ചു. അവസാന ഓവറുകളിൽ ശിവം ദുബെയും ജാമി ഓവർട്ടണും ചേർന്ന ചെന്നൈയുടെ സ്കോർ 190 കടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News