
ട്രെയിൻ യാത്രക്കാരുടെ ആശ്വാസമായി വാർത്തയും എത്തി. ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചിരിക്കുകയാണ്. ചെന്നൈ സെൻട്രൽ– കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ് സ്പെഷ്യൽ (06119), ചെന്നൈ എഗ്‌മൂർ– തിരുവനന്തപുരം നോർത്ത് (06115) എക്‌സ്‌പ്രസ് സ്‌പെഷ്യൽ എന്നിവയാണ് പുതിയതായി അനുവദിച്ച ട്രെയിനുകൾ. ചെന്നൈ സെൻട്രൽ– കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ് സ്പെഷ്യൽ (06119) 15ന് പകൽ 3.10 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് കൊല്ലത്ത് എത്തും ഇത് പാലക്കാടു വഴിയുളള ട്രെയിൻ ആണ്. തിരിച്ചുള്ള കൊല്ലം ജങ്‌ഷൻ– ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ് സ്പെഷ്യൽ (06120) 16 ന് രാവിലെ 10.40 ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30 ന് ചെന്നൈയിൽ എത്തും. 16 എസി കോച്ചുകളാണ് ഉണ്ടാകുക.
ALSO READ: വീട്ടിലെ ഫാൻ വൃത്തിയാക്കിയില്ലെങ്കിൽ പണി പാളും; ഈ ട്രിക്ക് ഒന്ന് നോക്കൂ, സംഗതി എളുപ്പമാകും
ചെന്നൈ എഗ്‌മൂർ– തിരുവനന്തപുരം നോർത്ത് (06115) എക്‌സ്‌പ്രസ് സ്പെഷ്യൽ 10ന് രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരിച്ചുള്ള ട്രെയിൻ (06116) 15ന് പകൽ 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45ന് എഗ്‌മൂറിൽ എത്തും. നാല് ത്രി ടയർ എസി, 10 സ്ലീപ്പർ, 4 ജനറൽ എന്നിങ്ങനെയാണ് ട്രയിനിലെ കോച്ചുകൾ. ഈ അവധി സമയത്ത് ഇത് യാത്രക്കാർക്ക് ഏറെ ഗുണകരം ആയിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

