ടോസ് ചെന്നൈയെ തുണച്ചു; ഗുജറാത്തിനെ ബാറ്റിംഗിനയച്ച് ധോണി

അഹമ്മദാബാദിൽ പുരോഗമിക്കുന്ന ഐപിഎൽ ഫൈനലിൽ ടോസ് വിജയിച്ച് ചെന്നൈ. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോണി ഫീൽഡിംഗ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മത്സരങ്ങളിലെ അതേ ടീമുമായാണ് ഇരു ടീമുകളും കലാശപ്പോരിന് ഇറങ്ങുന്നത്. ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ച അമ്പാട്ടി റായിഡുവിന്റെ അവസാന ഐപിഎൽ മത്സരം കൂടിയാണിത്.

ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ (ഡബ്ല്യു), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ (സി), വിജയ് ശങ്കർ , ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, മോഹിത് ശർമ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി .

ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ , മൊയിൻ അലി , അമ്പാട്ടി റായിഡു , രവീന്ദ്ര ജഡേജ , എംഎസ് ധോണി (w/c), ദീപക് ചാഹർ, മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here