യുഡിഎഫ് യോഗത്തില്‍ സംസാരിക്കാന്‍ ചെന്നിത്തലയ്ക്ക് വിലക്ക്

യുഡിഎഫ് യോഗത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് അവഹേളനം. മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രചാരണ സമിതി അധ്യക്ഷനുമായ ചെന്നിത്തലയെ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. തന്നെ അവഹേളിച്ചത് വി ഡി സതീശനെന്ന് ചെന്നിത്തല, തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളെ അമര്‍ഷം അറിയിച്ചു. നടപടിയില്‍ ഘടകകക്ഷി നേതാക്കള്‍ക്കും അമര്‍ഷം. വി ഡി സതീശന്റെ വിരുന്ന് സത്കാരവും രമേശ് ചെന്നിത്തല ബഹിഷ്‌കരിച്ചു.

എഐസിസി പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ് രമേശ് ചെന്നിത്തല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കെപിസിസി പ്രചാരണസമിതി അധ്യക്ഷന്‍. എന്നാല്‍ ആ രമേശ് ചെന്നിത്തലയെയാണ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടന്ന ആദ്യ യുഡിഎഫ് യോഗത്തില്‍ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത്. മാണി സി കാപ്പന്‍ ഉള്‍പ്പെടെയുള്ള ഏറ്റവും ചെറിയ ഘടകകക്ഷി നേതാക്കള്‍ പോലും യോഗത്തില്‍ സംസാരിച്ചു. ഇതിന് പിന്നില്‍ വി ഡി സതീശന്‍ ആണെന്നാണ് രമേശ് ചെന്നിത്തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചത്. സംസാരിക്കാന്‍ അനുവദിക്കാത്തതിനുള്ള കടുത്ത അമര്‍ഷവും നേതാക്കള്‍ക്ക് മുന്നില്‍ രമേശ് ചെന്നിത്തല പ്രകടിപ്പിച്ചു. മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ ചെന്നിത്തലയെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ ഘടകകക്ഷി നേതാക്കളും കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് വിജയം അവലോകനം ചെയ്യാന്‍ മാത്രമായിരുന്നു യുഡിഎഫ് യോഗത്തിന്റെ അജണ്ട.

ALSO READ:ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കണ്ടോണ്‍മെന്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ എം പിമാര്‍ക്കും നേതാക്കള്‍ക്കും സത്കാര വിരുന്നും ഒരുക്കിയിരുന്നു. യുഡിഎഫ് യോഗത്തില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിലെ അമര്‍ഷം പരസ്യമാക്കി രമേശ് ചെന്നിത്തല വിരുന്നു സത്കാരം ബഹിഷ്‌കരിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാനുള്ള സതീശന്റെ നീക്കമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൂടിയാണ് ചെന്നിത്തലയ്ക്ക് നേരിട്ട അവഹേളനം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മത്സരരംഗത്തായിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് രമേശ് ചെന്നിത്തല വി ഡി സതീശന്‍, എം എം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ്. എന്നാല്‍ ഒറ്റയ്ക്ക് ക്രെഡിറ്റ് എടുക്കാന്‍ ആണ് ആദ്യം മുതല്‍ സതീശന്‍ നീക്കം നടത്തിയത്. ഇതിനെതിരെ സുധാകരന്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തന്റെ തെരഞ്ഞെടുപ്പ് തോല്‍വിയിലെ അമര്‍ഷം പരസ്യമായി രേഖപ്പെടുത്തി മാറിനില്‍ക്കുന്ന കെ മുരളീധരനെ അനുനയിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ചെന്നിത്തലയും ഇതേ നിലപാടിലേക്ക് കടന്നാല്‍ പുതിയ കടുത്ത പ്രതിസന്ധിയാകും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടാവുക.

ALSO READ:കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News