
നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പോത്തുണ്ടിയിലെ മാട്ടായിയില്‍ നിന്ന് പൊലീസ് പിടികൂടി. ചൊവ്വ വൈകിട്ട് ചെന്താമര ഇവിടെയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് ഊർജിത തെരച്ചിൽ നടത്തുകയായിരുന്നു. 36 മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് ഇയാളെ പിടികൂടിയത്.
അതിനിടെ, പ്രതിയെ പിടിച്ചതറിഞ്ഞ് നാട്ടുകാര്‍ ഒന്നടങ്കം നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിസരത്തെത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. സ്റ്റേഷന്റെ പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ചെന്താമരയെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ സംഘടിച്ചത്. ഇവര്‍ സ്റ്റേഷനിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുകയും ഗേറ്റ് തകര്‍ക്കുകയും ചെയ്തു. അർധ രാത്രിക്ക് ശേഷവും ജനക്കൂട്ടം സ്റ്റേഷൻ പരിസരത്തുണ്ടായിരുന്നു. കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ഇയാളെ ആദ്യം കണ്ടത്. കുട്ടികള്‍ ചെന്താമരയല്ലേയെന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ ഓടിമറയുകയായിരുന്നു. നെന്മാറ സ്റ്റേഷന് അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള സ്ഥലമാണ് മാട്ടായി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആണ് പൊലീസ് തെരഞ്ഞത്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മാട്ടായിയിലുണ്ടായിരുന്നു.
Read Also: ചെന്താമര പോത്തുണ്ടിയിലെ മാട്ടായിയില്‍; ഊര്‍ജിത തെരച്ചിലുമായി പൊലീസ്
അതേസമയം, ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും നടപടി എടുക്കാതെ വീഴ്ച വരുത്തിയതിന് നെന്മാറ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാത്തത് വീഴ്ചയാണെന്ന എസ്പിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടി. ഉത്തരമേഖല ഐജിയാണ് എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സസ്‌പെന്‍ഡ് ചെയ്തത്. ചെന്താമരയുടെ ഭീഷണി സംബന്ധിച്ച് നാട്ടുകാരുടെ പരാതി അവഗണിച്ചതും വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
Key words: nenmara double murder, chenthamara arrested, kerala police

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

