
ചെന്താമരയുടെ അന്ധവിശ്വാസം കാരണം പൊലിഞ്ഞത് മൂന്ന് പേരുടെ ജീവനുകൾ. നെന്മാറയിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസിയെന്ന് നാട്ടുകാര്‍ പറയുന്നു. നീളമുള്ള മുടിയുള്ള സ്ത്രീ കാരണം തന്റെ ദാമ്പത്യ ജീവിതം നശിക്കും എന്ന് ഒരു ജോത്സ്യന്‍ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ചാണ് ഇയാള്‍ 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയത്. ഇതേ കാരണം കൊണ്ട് ഇയാള്‍ നിരവധി സ്ത്രീകളെയും ഭീഷണിപ്പെടുത്തിയിരുന്നു
ഭാര്യ പിണങ്ങി പോയതിന് കാരണം നീളമുള്ള മുടിയുള്ള ഒരു സ്ത്രീയാണെന്ന് ചെന്താമരയോട് ഒരു ജോത്സ്യന്‍ പറഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീയെ അന്വേഷിച്ചപ്പോള്‍ ചെന്താമരയുടെ കണ്മുന്നില്‍ പെട്ടത് സജിതയാണ്. 2019ല്‍ സജിതയെ ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.
Read Also: നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര വിറ്റ ഫോൺ ഓൺ ആയി
കഴിഞ്ഞ 2 മാസത്തിനിടെ സമാനമായ കാരണം പറഞ്ഞ് രണ്ട് സ്ത്രീകളെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മേഖലയിലെ സ്ത്രീകളും ഭയത്തിലാണ്. പിടികൂടിയില്ലെങ്കില്‍ ഇയാള്‍ ഇനിയും കൊലപാതകം ആവര്‍ത്തിക്കുമെന്ന് പോത്തുണ്ടിയിലെ സ്ത്രീകള്‍ പറയുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്താമരയുടെ ഭാര്യയും മകളും വര്‍ഷങ്ങളായി ഇയാളില്‍ നിന്ന് അകന്ന് കഴിയുകയാണ്. അമ്മയുമായി മാത്രമാണ് ചെന്താമരയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

