നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വിടും

chenthamara

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വിടും. ആലത്തൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.

രണ്ടു ദിവസത്തെക്കാണ് പോലീസ് കസ്റ്റഡിയില്‍ വിടുന്നത്. ഇന്ന് സുധാകരനും അമ്മ ലക്ഷ്മിയും വെട്ടേറ്റുവീണ നെന്മാറ പോത്തുണ്ടിയിലെ സ്ഥലത്തും ചെന്താമര ഒളിച്ചുതാമസിക്കുകയും ആയുധങ്ങള്‍ സൂക്ഷിക്കുകയും ചെയ്ത സ്ഥലത്തും പ്രതിയെ എത്തിച്ച് വിശദമാ തെളിവെടുപ്പ് നടത്തും.

വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ചെന്താമര. പകല്‍ തെളിവെടുപ്പ് നടത്തണം എന്നാണ് നിയമം. അതിനാല്‍ തന്നെ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.

Also Read : ALSO READ; കോട്ടയത്ത് തട്ടുകടയിലെ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ മർദ്ദനമേറ്റ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

അതേസമയം തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടു വയസ്സുകാരി ദേവേന്ദു കൊലപാതകത്തില്‍ പ്രതിയും അമ്മാവനുമായ ഹരികുമാറിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. റിമാന്‍ഡില്‍ കഴിയുന്ന ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് ഇന്നലെ അപേക്ഷ നല്‍കിയിരുന്നു.

കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്തെന്ന് കണ്ടെത്താന്‍ കഴിയൂ. മനഃശാസ്ത്ര വിദഗ്ധന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News