300 ഏക്കറോളം നെല്‍കൃഷിക്ക് വൈറസ് രോഗം; ചെരണ്ടത്തൂര്‍ ചിറയില്‍ വിദഗ്ധ സംഘം പരിശോധന നടത്തി

cherandathoor-paddy

നെല്‍ക്കൃഷിക്ക് രോഗം ബാധിച്ച കോഴിക്കോട് ചെരണ്ടത്തൂര്‍ ചിറയില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. കോഴിക്കോട് പ്രിന്‍സിപ്പള്‍ കൃഷി ഓഫീസില്‍ നിന്നുള്ള വിദഗ്ധരാണ് നെല്‍പാടം സന്ദര്‍ശിച്ചത്. 300 ഏക്കറോളം നെല്‍കൃഷിക്കാണ് ബ്ലാസ്റ്റ് വൈറസ് രോഗബാധയുണ്ടായത്.

വിത്ത് വഴിയാണ് രോഗബാധ കൃഷിയിടത്തിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. കേരള കാര്‍ഷിക സര്‍വകലാശാല, കേന്ദ്ര സീഡ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ വിത്ത് വാങ്ങിയത്. ഉമ ഇനത്തില്‍ പെടുന്ന വിത്താണ് പ്രധാനമായും ചെരണ്ടത്തൂര്‍ ചിറയില്‍ കൃഷിക്ക് ഉപയോഗിച്ചത്. വിളവ് കൂടുതലായി ലഭിക്കുന്നതിനാലാണ് ഇത് കര്‍ഷകര്‍ തെരഞ്ഞെടുത്തത്.

Read Also: കൊല്ലം സ്വദേശി മുതല്‍ ജര്‍മന്‍ സ്വദേശി വരെ; പൊളിവൈബാണ് മാംഗോ ഫെസ്റ്റ്

വിത്ത് മാറ്റി കൃഷി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. പൗര്‍ണമി വിത്തുപയോഗിച്ചും ഇവിടെ കൃഷിയിറക്കിയിട്ടുണ്ട്. രണ്ട് കൃഷിയിടങ്ങളും വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ഇവിടെ രോഗബാധ താരതമ്യേന കുറവാണ്. നെല്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ് തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൃഷി വകുപ്പില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സന്ദര്‍ശനം കര്‍ഷകര്‍ക്ക് ആശ്വാസമായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ഇത്തവണ കര്‍ഷകര്‍ക്ക് നല്ല വിളവ് ലഭിക്കുന്ന രീതിയില്‍ കതിരുകള്‍ വിളഞ്ഞിരുന്നു. ഈ ഘട്ടത്തിലാണ് ബ്ലാസ്റ്റ് രോഗബാധ വ്യാപകമായി പിടികൂടി നശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News