കൂടോത്ര വിശ്വാസികൾ ഭീരുക്കൾ: ചെറിയാൻ ഫിലിപ്പ്

കൂടോത്ര വിശ്വാസികൾ ഭീരുക്കളെന്ന് എഐസിസി അംഗം ചെറിയാൻ ഫിലിപ്പ്. ആധുനിക ശാസ്ത്ര യുഗത്തിൽ കൂടോത്രം തുടങ്ങിയ ശത്രു സംഹാര ദുർമന്ത്രവാദങ്ങളിൽ വിശ്വസിക്കുന്നവരും പ്രയോഗിക്കുന്നവരും ഭീരുക്കളാണ്. അന്ധവിശ്വാസങ്ങളെയും ദു:രാചാരങ്ങളെയും ചെറുത്തു തോല്പിച്ച കേരളീയ സമൂഹത്തിൽ മാരണം, ആഭിചാരം തുടങ്ങിയ ദുർവൃത്തികൾ ഇപ്പോഴും നടത്തുന്നവരെ വിഢ്ഡികളായി മാത്രമേ കണക്കാക്കാൻ കഴിയൂ, എതിരാളികളെ തകർക്കാൻ കുത്സിത മാർഗ്ഗം സ്വീകരിക്കുന്നവർ ക്രിമിനൽ മനസ്സുള്ളവരാണ്. ഇത്തരക്കാരെ പുരോഗമന ചിന്താഗതിക്കാരായ രാഷ്ട്രീയ പ്രവർത്തകരും മാധ്യമങ്ങളും ഒരിക്കലും പിന്തുണക്കരുത്. ഇവരെ അവജ്ഞയോടെ അവഗണിക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Also Read: നാടൻ കലാകാരന്മാരെ സംരക്ഷിക്കണമെന്നാണ് സർക്കാർ നിലപാട്; ഇതിനെല്ലാം വേണ്ടിയാണ് കേരളീയം സർക്കാർ സംഘടിപ്പിച്ചത്: മുഖ്യമന്ത്രി

അതേസമയം, വീട്ടുവളപ്പിൽ നിന്ന് കൂടോത്ര സാമഗ്രികൾ കണ്ടെടുത്ത സംഭവത്തിൽ ഉണ്ണിത്താനെതിരെ കെ സുധാകരൻ രംഗത്ത്. സംഭവത്തിന്റെ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് രാജ്മോഹൻ ഉണ്ണിത്താനോട് ചോദിക്കൂ എന്നായിരുന്നു കെ സുധാകരന്റെ മറുപടി. ഇതിലൊന്നും തന്നെ അപായപ്പെടുത്താൻ സാധിക്കില്ലെന്നും, കുറെ മുമ്പാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തതെന്നും സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന് സമീപത്ത് നിന്നാണ് കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തെയ്യത്തിൻ്റെ രൂപവും തകിടുകളും വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെടുത്തത്.

Also Read: ‘പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി’, തിരുവനന്തപുരം കെസിഎയിലെ ക്രിക്കറ്റ് കോച്ച്‌ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News