ആലിം​ഗന വിവാദത്തിൽ മാപ്പ് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്; വിജയലഹരിയിൽ പരിസര ബോധം മറന്നു

cheriyan philip

ഇന്ദിരാ ഭവനിലെത്തിയ ബിന്ദു കൃഷ്ണയെ ആലിം​ഗനം ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ മാപ്പ് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. വിജയലഹരിയിൽ പരിസരബോധം മറന്നുവെന്നാണ് ചെറിയാൻ ഫിലിപ്പിൻ്റെ വിശദീകരണം. തൻ്റെ ഭാ​​ഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണമെന്നും പറയുന്നു.

എല്ലാ കോൺ​ഗ്രസ് എം എൽ എ മാരേയും സ്നേഹത്തോടെയാണ് ആലിം​ഗനം ചെയ്തതെന്നാണ് ചെറിയാൻ ഫിലിപ്പിൻ്റെ വാദം. സംഭവത്തിൻ്റെ ​ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതും ബിന്ദുകൃഷ്ണ തടയുന്നതും കൈ കൂപ്പി ഒഴിഞ്ഞു മാറുന്നതുമെല്ലാം ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് ഉണ്ടായത്.

Also read: പാരിയത്ത് കാവിൽ സതീശൻ സർക്കാരിൻ്റെ ക്രൂരത; ജനകീയ സമരങ്ങളോട് മുഖം തിരിച്ച യു ഡി എഫ്

നിരവധി പേർ ചെറിയാൻ ഫിലിപ്പിൻ്റെ ഈ പ്രവർത്തികൾക്കെതിരെ രം​ഗത്ത് വന്നിരുന്നു. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ സംഭവത്തിൽ പ്രതികരിച്ചു രം​ഗത്ത് വരുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം തന്നെ വിഷമിപ്പിച്ചതായും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേ​ഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News