വീണ്ടും വീണ്ടും ആലിം​ഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്, തട്ടി മാറ്റി കൈകൂപ്പി രക്ഷപ്പെട്ട് ബിന്ദുകൃഷ്ണ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

bindhu krishna cheriyan philip

കോൺ​ഗ്രസ് നിയമസഭാ കക്ഷി യോ​ഗം ചേരുന്നതിനായി ഇന്ദിരാ ഭവനിലെത്തിയ ബിന്ദു കൃഷ്ണയെ ആലിം​ഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്. എന്നാൽ അത് തടഞ്ഞ ബിന്ദുകൃഷ്ണയുടെ എതിർപ്പ് വകവെയ്ക്കാതെ വീണ്ടും കെട്ടിപ്പിടിക്കാൻ ഒരുങ്ങുകയാണ് ചെറിയാൻ ഫിലിപ്പ്. ഇതിന്റ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. നിരവധി കമൻ്റുകളാണ് ചെറിയാൻ ഫിലിപ്പിനെതിരേയും ഇത്തരം പ്രവർത്തികൾക്കെതിരേയും സമൂഹിക മാധ്യമങ്ങളിൽ വന്നിട്ടുള്ളത്.

എതിർപ്പ് വകവെയ്ക്കാതെ കെട്ടിപ്പിടിക്കാൻ ഒരുങ്ങുമ്പോൾ പൊറുതിമുട്ടി ബിന്ദുകൃഷ്ണ കൈ തട്ടിമാറ്റുന്നതും ശേഷം കൈ കൂപ്പി തിരിച്ച് നടക്കുന്നതും വീ‍ഡിയോയിൽ കാണാം. സംഭവത്തിൽ വ്യാപക വിമർശനങ്ങളാണ് ചെറിയാൻ ഫിലിപ്പിനെതിരെ ഉണ്ടാകുന്നത്. പൊതു ഇടങ്ങളിൽ എന്നല്ല ഒരാൾ കാണിക്കേണ്ടുന്ന യാതൊരു മര്യാദകളും കാണിക്കാത്തയാളാണ് ചെറിയാൻ ഫിലിപ്പെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Also read: മുഖ്യമന്ത്രി നറുക്ക് ആർക്ക്? കെ സി വേണുഗോപാലിന് 46 പേരുടെ പിന്തുണ, ചെന്നിത്തലയ്ക്ക് എട്ടും സതീശന് ആറും

ഒരാൾ എതിർപ്പ് പ്രകടിപ്പിച്ചാൽ വീണ്ടും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ലെന്നും അത് മനസിലാക്കണമെന്നും പറയുന്നു. എന്നാൽ കോൺ​ഗ്രസുകാർക്ക് ഇത്തരം കാര്യങ്ങളിൽ യാതൊരു മര്യാദയും ഇല്ലെന്നും സമൂഹിക മാധ്യമത്തിൽ ജനങ്ങൾ കുറിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News