ചെസ് ലോകകപ്പ്; ടൈ ബ്രേക്കറിലെ ആദ്യഗെയിമില്‍ മാഗ്നനസ് കാള്‍സണ് ജയം

ചെസ് ലോകകപ്പ് ടൈ ബ്രേക്കറിലെ ആദ്യഗെയിമില്‍ മാഗ്നനസ് കാള്‍സണ് ജയം. കറുത്ത കരുക്കളുമായാണ് കാള്‍സണ്‍ കളിച്ചത്. 25 മിനിറ്റ് പ്ലസ് 10 സെക്കന്‍ഡുള്ള രണ്ടാം ഗെയിമില്‍ വിജയം നേടിയാല്‍ മാത്രമേ പ്രഗ്‌നാനന്ദയ്ക്ക് മുന്നിലേക്ക് പോകാന്‍ കഴിയൂ. കറുത്ത കരുക്കളുമായാണ് മാഗ്‌നസ് കാള്‍സണ്‍ കളിച്ചത്. നിലവില്‍ 23-ാം റാങ്കിലാണ് പ്രഗ്‌നാനന്ദ.

Also Read: മദ്യലഹരി; എ സി കമ്പാർട്ട്മെന്റിൽ പരസ്യമായി മൂത്രമൊഴിച്ച റെയിൽവേ ജീവനക്കാരന് സസ്​പെൻഷൻ

ഫൈനലിലെ ആദ്യ മത്സരത്തിലല്‍ 35 നീക്കത്തിന് ശേഷം സമനിലയില്‍ അവസാനിച്ചിരുന്നു. ലോക ജേതാവായ കാള്‍സനെതിരെ നടന്ന ആദ്യ മത്സരത്തില്‍ മുന്‍തൂക്കം നേടാന്‍ പ്രഗ്‌നാനന്ദയ്ക്ക് സാധിച്ചിരുന്നു. കാള്‍സണുമായി മുന്‍പു നടന്ന മത്സരത്തില്‍ തനിക്ക് സമ്മര്‍ദം ഉണ്ടായിരുന്നില്ലെന്ന് പ്രഗ്‌നാനന്ദ വ്യക്തമാക്കിയിരുന്നു. ടൈബ്രേക്കറില്‍ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാന്ദ ഫൈനലിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News