ഛത്തീസ്ഗഢില്‍ 22 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു; സംഭവം ബിജാപൂര്‍- ദന്തേവാഡ മേഖലയിൽ

bijapur-dantewada-maoist-attack

ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലില്‍22 മാവോയിസ്റ്റുകളെ വധിച്ച് സൈന്യം. ബിജാപൂര്‍ – ദന്തേവാഡ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 18 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. ഇവരില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തതായി സൈന്യം വ്യക്തമാക്കി.

ബിജാപൂര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൂടുതല്‍ മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും മേഖലയില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചതായും കേന്ദ്രം വ്യക്തമാക്കി.

Read Also: കര്‍ഷകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്; സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍

ഫെബ്രുവരിയില്‍ നടന്ന ഏട്ടുമുറ്റലില്‍ ഇതേ മേഖലയില്‍ നിന്നും 18 നക്‌സലേറ്റുകളെ പിടി കൂടിയിരുന്നു.

News Summary: The army killed 22 Maoists in an encounter in Chhattisgarh. The encounter took place in the Bijapur-Dantewada area. The bodies of 18 Maoists were recovered. The army said that several weapons were also recovered from them.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News