ഭാര്യയെ ബലപ്രയോ​ഗത്തിലൂടെ ലൈംഗികബന്ധത്തിനിരയാക്കി; വ്യവസായിക്ക് 9 വർഷം തടവ് വിധിച്ച് കോടതി, സംഭവം ചത്തീസ്​ഗഢിൽ

ഭാര്യയെ ബലപ്രയോ​ഗത്തിലൂടെ ലൈംഗികബന്ധത്തിനിരയാക്കിയെന്ന കേസിൽ വ്യവസായിക്ക് 9 വർഷം തടവ്. ചത്തീസ്​ഗഢിലെ അതിവേ​ഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2007ലായിരുന്നു പരാതിക്കാരിയുടെയും ബിസിനസുകാരന്റെയും വിവാഹം.എന്നാൽ അന്നുമുതൽ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടിരുന്നെന്ന് പരാതിയിൽ പറയുന്നു.

ALSO READ: പനീർ വിഭവങ്ങൾ കഴിക്കാൻ ഹോട്ടലിനെ ആശ്രയിക്കേണ്ട; രുചികരമായ പനീർ ടിക്കയ്ക്ക് ഇനി 10 മിനുട്ട് മതി

ബലപ്രയോഗത്തിലൂടെ പലതവണ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കിയതായും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവം തുടർന്നതായും ഇവർ പരാതിയിൽ പറയുന്നു. എന്നാൽ കുട്ടിയുണ്ടായതിനു ശേഷവും അതിക്രമം തുടർന്നു. ഇയാൾക്കെതിരെ ഐപിസി 377, സെക്ഷൻ 428A എന്നീ കേസുകൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

ALSO READ: ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം; അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി നാവികസേന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News