
ചിക്കൻ കൊണ്ട് പതിവ് വിഭവങ്ങൾ ഉണ്ടാക്കി മടുത്തെങ്കിൽ ഇന്നിതാ സിംപിളായി ഒരു വെറൈറ്റി വിഭവം പരീക്ഷിച്ചു നോക്കിയാലോ?
എല്ലോടു കൂടിയ ചിക്കൻ ഒരു കിലോ എടുക്കുക. ഇനി ചിക്കൻ മാഗ്നെറ് ചെയാം. അതിനായിട്ട് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, രണ്ടു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപൊടി, അര ടീസ്പൂൺ ഗരംമസാല, കുരുമുളകുപൊടി, ജീരകപ്പൊടി, നാരങ്ങാ നീര് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയുക. അതിനു ശേഷം കടല മാവും അരിപൊടി കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയുക.
ഇനി ഇതിലേക്ക് ഒരു മുട്ട കൂടി ചേർത്ത് നന്നായി ഇളകി യോജിപ്പിക്കുക. ഇനി കുറച്ചു കറിവേപ്പില അരിഞ്ഞതും കുറച്ചു മല്ലിയില അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ചേർത്ത് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത അര മണിക്കൂർ മൂടി വെക്കുക. അതിനു ശേഷം ഫ്രൈ ചെയ്തു എടുക്കുക. പക്കോഡ റെഡി.
Key Word: chicken pakoda

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here