കോഴിഇറച്ചിയുടെ വില കുതിക്കുന്നു; സമരവുമായി വ്യാപാരികള്‍

കോഴിഇറച്ചിയുടെ വില കുതിക്കുന്നു. വില വര്‍ധനവിനെതിരെ സമരവുമായി വ്യാപാരികള്‍. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടുമെന്ന് കേരള ചിക്കന്‍ വ്യാപാരി സമിതി അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വില കിലോയ്ക്ക് 260 വരെയാണ്. അനിയന്ത്രിതമായ വില വര്‍ധനവാണ് വിപണിയില്‍ കോഴി ഇറച്ചിക്ക് അനുഭവപ്പെടുന്നത്.

ചൊവാഴ്ച കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ കിലോയ്ക്ക് 260 രൂപയിലെത്തി, തമിഴ്‌നാട് കേന്ദ്രമായ കോഴി ഫാം മാഫിയയാണ് വിലക്കയറ്റം സൃഷ്ടിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ട്രോളിംഗ് നിരോധനവും വലിയ പെരുന്നാളും മുന്നില്‍ കണ്ടാണ് കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നത്. കോഴിത്തീറ്റ അടക്കമുള്ള അനുബന്ധ സാധനങ്ങള്‍ക്കൊന്നും കാര്യമായ വില വര്‍ധന ഉണ്ടായിട്ടില്ല. ഫാം ഉടമകള്‍ക്കെതിരെയാണ് 15 ന്റെ കടയടപ്പ് സമരമെന്ന് ചിക്കന്‍ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച മുതല്‍ 3 ദിവസം കടകള്‍ അടച്ചിടാനാണ് ചിക്കന്‍ വ്യാപാരി സമിതിയുടെ തീരുമാനം. സമരത്തില്‍ പങ്കെടുക്കില്ലെന്ന് ചിക്കന്‍ വ്യാപാരി ഏകോപന സമിതി അറിയിച്ചു കുടുംബശ്രീ സംരഭമായ കേരള ചിക്കന്‍ കിലോയ്ക്ക് 227 രൂപയ്ക്കാണ് ചൊവാഴ്ച വില്‍പ്പന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News