കേരളത്തില്‍ കോഴികള്‍ക്ക് പ്രിയം കൂടുന്നു; ഇനി ‘ചില്ലറക്കാരല്ല’

സംസ്ഥാനത്ത് കോഴി ഇറച്ചിയുടെ വില വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90 രൂപയാണ്. കോഴിവില കൂടിയതോടെ കോഴിമുട്ടയുടെ വിലയും വര്‍ധിച്ചു.

Also Read : ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം; ചരിത്ര നേട്ടം

ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതല്‍ 250 വരെയായി. കോഴി വില 160 മുതല്‍ 170 രൂപ വരെയാണ്. ഒരു കോഴി മുട്ടയ്ക്ക് 6 രൂപയാണ് നിലവിലെ വില. 4-5 രൂപയായിരുന്ന മുട്ടയ്ക്കാണ് നിലവില്‍ 6 രൂപയായത്. ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഫാം ഉടമകള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here