ചായയ്‌ക്കൊപ്പം ചൂടോടെ കഴിക്കാം നല്ല മൊരിഞ്ഞ ചിക്കന്‍ റോള്‍

ചായയ്‌ക്കൊപ്പം ചൂടോടെ കഴിക്കാം നല്ല മൊരിഞ്ഞ ചിക്കന്‍ റോള്‍. വളരെ കുറഞ്ഞ സമയംകൊണ്ട് നല്ല ക്രിസ്പി ചിക്കന്‍ റോള്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ:

ചിക്കൻ ബ്രസ്റ്റ്‌ -400ഗ്രാം

മൈദ-1 കപ്പ്‌

മുട്ട -3 എണ്ണം

വെള്ളം -ആവശ്യത്തിന്

വലിയ ഉള്ളി -2 എണ്ണം (ചെറുത്)

കാരറ്റ് -1 എണ്ണം

ചോളം -1എണ്ണം

ബ്രഡ് പൊടിച്ചത് -2 കപ്പ്‌

പച്ച മുളക് -2,3 എണ്ണം

ഇഞ്ചി-വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ

ഗരം മസാല പൊടി -1 ടീസ്പൂൺ

കുരുമുളക് പൊടി-1 ടേബിൾ സ്പൂൺ

മല്ലി പൊടി-1 ടീസ്പൂൺ

ഉപ്പ് -ആവശ്യത്തിന്

പാൽ -2 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം:

ആദ്യമായി ചിക്കൻ ഇഞ്ചി വെളുത്തുള്ളി ചതച്ചതും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുത്ത ശേഷം ഒന്ന് ചതച്ചെടുക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി ഉള്ളി വഴറ്റി കൊടുത്ത് അതിലേക് ഇഞ്ചിവെളുത്തുള്ളി ചതച്ചതും കൂടി ഇട്ടു കൊടുത്ത് പച്ചമുളകും കൂടി ഇട്ട് വ‍ഴറ്റുക.

അതിലേക്ക് കാരറ്റ് ആദ്യം ചേർത്ത് വഴറ്റി എടുത്ത് പിന്നീട് ചോളം ഇട്ടു വീണ്ടും വഴറ്റി എടുക്കുക.

ഉപ്പ് ആവശ്യത്തിന് ചേർത്ത ശേഷം  വേവിച്ചു വെച്ച ചിക്കൻ ചേർത്ത് കൊടുക്കുക.

അതിലേക്ക് കുരുമുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടിയും ചേർത്ത് കൊടുത്തു നന്നായൊന്നു വഴറ്റി മല്ലിയില കൂടി ചേർത്ത് കൊടുത്താൽ മസാല റെഡി.

മാവ് ഉണ്ടാക്കുന്നതിനു വേണ്ടി മിക്സിയുടെ ജാറിലേക്ക്‌ മൈദയും മുട്ടയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കൊടുത്തു നന്നായി കട്ട കെട്ടാതെ അരച്ചെടുക്കുക.

ഒരു പാൻ ചൂടാക്കി ഓരോ തവി മാവ് ഒഴുച്ചു കൊടുത്തു ദോശ ചുട്ടെടുക്കുക.

ഒരു ബൗളിൽ മുട്ടയും പാലും ഇട്ടു കൊടുത്തു നന്നായി അടിച്ചെടുക്കുക.

ചുട്ടു വെച്ച ഓരോ ദോശയുടെയും മുകളിൽ മസാല ഇട്ടു കൊടുത്തു ദോശ രണ്ടു സൈഡും മടക്കി റോൾ ചെയ്തെടുക്കുക.

മുട്ടയുടെ മിക്സിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News