കുരുമുളകിട്ട ഒരു കിടിലൻ നാടൻ ചിക്കൻ സൂപ്പ് എളുപ്പത്തിൽ ഉണ്ടാക്കാം

കരുമുളകിട്ട് നടൻ ചിക്കൻ സൂപ്പ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

Also read:സ്ഥിരം ശൈലി ഒന്ന് മാറ്റിപിടിച്ചാലോ..! ചിക്കൻ വയ്ക്കാം ഇനി വ്യത്യസ്തമായി

ആവശ്യ സാധനം

ചിക്കൻ – 200 ഗ്രാം
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
വെളുത്തുള്ളി – 4
ഇഞ്ചി – ചെറിയ കഷ്ണം
പച്ചമുളക് – 2
ചെറിയ ഉള്ളി – 5-6
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – ആവശ്യത്തിന്
ചതച്ച കുരുമുളക് -1 ടീസ്പൂൺ
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
ചെറിയ ജീരകം -1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
കായപ്പൊടി – ഒരു നുള്ള്
മല്ലിയില – ആവശ്യത്തിന്
തേങ്ങാപ്പാൽ -1 1/2 ടേബിൾസ്പൂൺ

Also read:കേരള സ്റ്റൈലിൽ ഉണ്ടാക്കാം കിടിലൻ ചിക്കൻ സ്റ്റ്യൂ

ഉണ്ടാക്കുന്ന വിധം

ഒരു മൺ ചട്ടി എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായാൽ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില, എന്നിവ ഇട്ടു നന്നായി വഴറ്റുക.

അതിനു ശേഷം ചതച്ച കുരുമുളക്, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. ഇനി ഇതിലേക്ക് ചിക്കൻ ചേർക്കാം. പിന്നെ ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിക്കുക.

ശേഷം അതിലേക്ക് കായപ്പൊടിയും മല്ലിയിലയും ചേർത്ത് നന്നായി കുറുക്കി എടുക്കുക. അടുത്തതായി ഇതിലേക്ക് ജീരകവും കുരുമുളക് പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.

ഇനി തീ ഓഫ്‌ ചെയ്യാം. ഈ സൂപ്പ് 1 1/2 ടേബിൾസ്പൂൺ തേങ്ങാപ്പാലും ചേർത്ത് ഒരു പാത്രത്തിലേക്ക് ചൂടൊടേ വിളമ്പാം, നാടൻ ചിക്കൻ സൂപ്പ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel