വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല ക്രിസ്പി ചിക്കന്‍ വട തയ്യാറാക്കിയാലോ ?

വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല ക്രിസ്പി ചിക്കന്‍ വട തയ്യാറാക്കിയാലോ ? കിടിലന്‍ ടേസ്റ്റില്‍ ചിക്കന്‍ വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : രാത്രിയില്‍ ചുമ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലേ? ഇതാ ചില പോംവഴികള്‍

ചേരുവകള്‍

ചിക്കന്‍- കാല്‍ കിലോ

കടലപ്പരിപ്പ്- 50 ഗ്രാം

ചെറുപയര്‍ പരിപ്പ്- 50 ഗ്രാം

സവാള- ഒന്ന്

ഗരം മസാല- ഒന്നര സ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍

പെരുംജീരകം- ഒരു സ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ടര സ്പൂണ്‍

ഉണക്കമുളക്- അഞ്ചെണ്ണം

പച്ചമുളക്- മൂന്നെണ്ണം

കറിവേപ്പില, മല്ലിയില- ആവശ്യത്തിന്

Also Read : ഒരു മുട്ടയും തക്കാളിയും സവാളയും മാത്രം മതി; ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഞൊടിയിടയില്‍ കറി റെഡി

തയ്യാറാക്കുന്ന വിധം

കടലപ്പരിപ്പും ചെറുപയര്‍ പരിപ്പും രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.

ഉണക്കമുളകും അതിനൊപ്പം കുതിര്‍ത്തു വയ്ക്കുക.

ഇവ വെളളം കളഞ്ഞ് മാറ്റി വയ്ക്കണം.

ചിക്കന്‍ മഞ്ഞള്‍പ്പൊടി ഇട്ട് മിക്സിയില്‍ അരച്ചെടുക്കുക.

ഇതിനൊപ്പം കുതിര്‍ത്ത പരിപ്പുകളും ഇട്ട് അരയ്ക്കാം.

ഈ പേസ്റ്റിലേക്ക് ഉണക്കമുളക്, ബാക്കി പൊടികള്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകും സവാളയും അരിഞ്ഞത് എന്നവ ചേര്‍ക്കാം.

പാകത്തിന് ഉപ്പും ചേര്‍ത്ത് പരിപ്പു വടയുടെ ആകൃതിയില്‍ എണ്ണയില്‍ പൊരിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News