
ആധാർ തിരിച്ചറിയൽ നമ്പറുകൾ വോട്ടർ ഐഡി കാർഡുകളുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗം ഇന്ന്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വിളിച്ച യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും നിയമനിർമാണ വകുപ്പിലെയും സെക്രട്ടറിമാർ പങ്കെടുക്കും. വോട്ടർ പട്ടികയിലെ ഡാറ്റകളിൽ കൃത്രിമം കാണിച്ചെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് യോഗം ചേരുന്നത്.
വിവിധ വിഷയങ്ങളിൽ ദേശീയ, സംസ്ഥാന പാർട്ടികളിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഏപ്രിൽ 30നകം നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്. ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി കഴിഞ്ഞദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് യോഗം സംബന്ധിച്ച തീരുമാനമായത്.
ALSO READ: ഔറംഗസേബിന്റെ ശവകുടീര തർക്കം; നാഗ്പൂരിൽ സംഘർഷം, നിരോധനാജ്ഞ പുറപ്പെടുവിച്ചു
യോഗത്തിൽ ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, നിയമസഭാ വകുപ്പ് സെക്രട്ടറി രാജീവ് മണി, യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ എന്നിവരുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം ചർച്ച നടത്തും. ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്ന കാര്യത്തിൽ നിർണായക തീരുമാനം ഈ യോഗത്തിൽ ഉണ്ടായേക്കും. മൂന്ന് മാസത്തിനുള്ളില്‍ നിലവിലെ പരാതികൾ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്നത്. ഉടന്‍ തെരഞ്ഞെെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമോയെന്ന് വ്യക്തമല്ല.
മാർച്ച് നാല്, അഞ്ച് തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കാനുള്ള എല്ലാ നീക്കവും നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശം നൽകിയിരുന്നു. 2021ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടുവന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

