
തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്ക് വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽഖർ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിമുഖം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് രത്തൻ യു ഖേൽഖർ. അഭിമുഖത്തിന്റെ കമന്റ് ബോക്സിൽ മോശം കമന്റുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കമന്റുകൾ നീക്കം ചെയ്യാനാണ് സൈബർ മെറ്റയോട് ആവശ്യപ്പെട്ടത്. എന്നാൽ അവർ തെറ്റായി വീഡിയോ അടക്കം ഡിലീറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ വീഡിയോ പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും രത്തൻ യു ഖേൽഖർ വ്യക്തമാക്കി.
Also read: ‘കോണ്‍ഗ്രസിന് ആർഎസ്എസുമായി ബന്ധം, കളവാണ് വി ഡി സതീശൻ്റെ മുഖമുദ്ര’; എം വി ഗോവിന്ദൻ മാസ്റ്റർ
ബിജെപി സീൽ വിവാദത്തിൽ റിപ്പോർട്ട് ലഭിച്ചതായും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം എല്ലാവർക്കും ബാധകമാണ്. അതിൽ ആർക്കെതിരെയും അനാവശ്യമായി നടപടിയെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. യു. പ്രതിഭയെ അധിക്ഷേപിച്ച വിഷയത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തിട്ടുള്ള ഈ വിഷയത്തിൽ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

