പഞ്ചാബിലെ ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ബിജെപി എന്ന് ആരോപിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാൻ

fireworks blast kambam

പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും ഉണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആരോപിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള| Amritsar blast| BJP| Jalandhar blast|   ബിജെപിയുടെ പദ്ധതിയാണ്  സ്ഫോടനമെന്ന് ഭഗവന്ത് മാൻ പറഞ്ഞു. അതേസമയം സ്ഫോടനത്തിൽ എൻ ഐ എ യുടെ  അന്വേഷണം പുരോഗമിക്കുകയാണ്.

സ്ഫോടനം നടന്ന അമൃത്സർ ജലന്തർ എന്നിവിടങ്ങളിൽ  എൻ ഐ എ സംഘം പരിശോധന നടത്തി.മേഖലയിൽ നിന്ന് ശേഖരിച്ച ഫോറൻസിക് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായും അന്വേഷണസംഘം വ്യക്തമാക്കി. അതിനിടെ ജലന്ധറിലെ സ്ഫോടത്തിൻ്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ ഖലിസ്ഥാൻ ആർമി ഏറ്റെടുത്തു.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അമൃത്സറിലും ജലന്തറിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Also Read: മുഖ്യമന്ത്രിപ്പോര് കടുക്കുന്നു; ഡൽഹിയിൽ പോയി മടങ്ങി ചെന്നിത്തല, എഐസിസി നിരീക്ഷകരും കേരളത്തിൽ

ചൊവ്വാഴ്ച രാത്രി 8 മണിയോടെ ജലന്ധറിലെ ബിഎസ്എഫ് പഞ്ചാബ് ഫ്രോണ്ടിയേഴ്‌സ് ആസ്ഥാനത്തിന് പുറത്താണ് ആദ്യം സ്ഫോടനം ഉണ്ടായത്. രാത്രി 10.50 ഓടെ അമൃത്സറിലെ കന്റോൺമെന്റ് പ്രദേശത്തിനടുത്തുള്ള ഖാസയിലും സ്ഫോടനം ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News