അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ പത്തനംതിട്ട സ്വദേശിക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസ്സൻ ഖാന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി. മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഷെയ്ഖ് ഹസ്സൻ ഖാന് അഭിനന്ദനങ്ങൾ അറിയിച്ചത്. മൗണ്ട് വിൻസൺ കൊടുമുടി കയറുന്ന ആദ്യ മലയാളിയാണ് സെക്രട്ടറിയറ്റിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ ഷെയ്ഖ് ഹസ്സൻ എന്നും മുഖ്യമന്ത്രി കുറിച്ചു.

ALSO READ:ഐപിഎൽ താരലേലം നാളെ ദുബായിൽ; പ്രതീക്ഷയോടെ രാജസ്ഥാൻ റോയൽസ് ആരാധകർ

കാലാവസ്ഥാ വ്യതിയാനത്തെ പറ്റി ലോകമെങ്ങും ചർച്ചകളുയർത്താനായി ക്ലേശകരമായ പർവ്വതാരോഹണ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സൻ ഖാന്റെ ഇച്ഛാശക്തി പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷെയ്ഖ് ഹസ്സൻ ഖാന്റെ ഈ പര്യവേഷണശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പങ്കുവെച്ച ആശംസ കുറിപ്പിൽ വ്യക്തമാക്കി.

ALSO READ:സുരക്ഷ കൂടുതൽ ഏത്? ക്രാഷ് ടെസ്റ്റിന്റെ ഫലം ഈ മാസം തന്നെ

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസ്സ് വാനോളമുയർത്തി അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ പത്തനംതിട്ടയിൽ നിന്നുള്ള ഷെയ്ഖ് ഹസ്സൻ ഖാന് അഭിനന്ദനങ്ങൾ. മൗണ്ട് വിൻസൺ കൊടുമുടി കയറുന്ന ആദ്യ മലയാളിയാണ് സെക്രട്ടറിയറ്റിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ ഷെയ്ഖ് ഹസ്സൻ.
കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ലോകമെങ്ങും അവബോധം സൃഷ്ടിക്കാനും അതുണ്ടാക്കുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ചകളുയർത്തിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം ഏഴു വൻകരകളിലെയും ഉയരം കൂടിയ കൊടുമുടികൾ കയറുന്ന പര്യവേഷണദൗത്യത്തിലാണ്. ഇങ്ങനെ ഷെയ്ഖ് ഹസ്സൻ ഖാൻ കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിൻസൺ. കാലാവസ്ഥാ വ്യതിയാനത്തെ പറ്റി ലോകമെങ്ങും ചർച്ചകളുയർത്താനായി ക്ലേശകരമായ പർവ്വതാരോഹണ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സൻ ഖാന്റെ ഇച്ഛാശക്തി പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ ഈ പര്യവേഷണശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News