മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ; മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ. വൈകിട്ട് മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.  ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചര മണിക്ക് അയർക്കുന്നത്തുമായി നടക്കുന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിക്കുക. യോഗങ്ങളിൽ മന്ത്രിമാർ അടക്കം പ്രമുഖ എൽ ഡി എഫ് നേതാക്കളും പങ്കെടുക്കും. പ്രചാരണം വിലയിരുത്താൻ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗവും ചേരും.

also read:ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കും; മന്ത്രി വീണ ജോർജ്

അതേസമയം ആഗസ്റ്റ് 30ന് ശേഷം മുഖ്യമന്ത്രി മണ്ഡലത്തില്‍ വീണ്ടും എത്തിയേക്കും. ആവേശോജ്ജ്വലമായ പ്രചാരണമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. മന്ത്രി വി എന്‍ വാസവന്‍റെ മേല്‍നോട്ടത്തിലാണ് പ്രചാരണ പരിപാടികള്‍. മന്ത്രിമാരും ജനപ്രതിനിധികളും ജെയ്ക് സി തോമസിനു വേണ്ടി മണ്ഡലത്തിലുണ്ട്. പി കെ ശ്രീമതിയുടെ നേതൃത്വത്തില്‍ നടന്ന മഹിളാ പ്രവര്‍ത്തകരുടെ ജാഥ മണ്ഡലത്തെ ഇളക്കി മറിച്ചിരിക്കുകയാണ്.

also read:ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം; എ സി മൊയ്തീനെതിരെയുള്ള ഇ ഡി പരിശോധനയിൽ പ്രതിഷേധവുമായി സി പി ഐ എം

ഏ‍ഴ് മത്സരാര്‍ത്ഥികള്‍ ഉള്ള തെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസും യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും തമ്മിലാണ് ഇഞ്ചോടിഞ്ഞ് പോരാട്ടം.ആദ്യം പ്രചാരണം ആരംഭിച്ചത് യു ഡി എഫ് ആണെങ്കിലും വികസനം മുന്നോട്ട് വച്ചുള്ള ജെയ്കിന്‍റെ പ്രചാരണം ബഹുദൂരം മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here