
കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേ ആദ്യ റീച്ച് ഉദ്ഘാടനത്തിനൊരുങ്ങി. 34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചിൻ്റെ ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് 195 കോടി ചെലവിട്ടാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേയുടെ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ചാണ് തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി – കക്കാടംപൊയിൽ റോഡ്. കുടിയേറ്റ മേഖലയിലെ കർഷക ജനതയുടെ യാത്രാ ദുരിതത്തിന് വിരാമമാവുന്നതോടൊപ്പം മലയോര ഹൈവേ ടൂറിസം രംഗത്തടക്കം വലിയ വികസന മുന്നേറ്റം സൃഷ്ടിക്കും. 34 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 195 കോടി ചെലവിട്ടാണ് കിഫ്ബി ധനസഹായത്തോടെ പൂർത്തിയാക്കിയത്. നാളെ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈവേ ഉദ്ഘാടനം നിർവഹിക്കുമെന്ന് ലിൻ്റോ ജോസഫ് എം എൽ എ അറിയിച്ചു.
പൂർണമായും ജനങ്ങൾ സൗജന്യമായി വിട്ടു നൽകിയ പ്രദേശത്തു കൂടിയാണ് ഹൈവേ കടന്നു പോകുന്നത്. ഇത് ജനങ്ങൾക്ക് എത്ര കണ്ട് പ്രയോജനം ചെയ്യുന്ന പദ്ധതിയാണെന്ന് കൂടി തെളിയിക്കുന്നു. പ്രധാന കവലകളിൽ കോൺക്രീറ്റ് കട്ടകൾ പാകിയ നടപ്പാതകൾ, ബസ് സ്റ്റോപ്പുകൾ, കൈവരികൾ എന്നിവയുണ്ട്. ജനതയുടെ ജീവനാഡിയായ ഹൈവേ, ടൂറിസത്തിനും മലയോരത്തെ വികസന കുതിപ്പിനും വലിയ സാധ്യതകൾ തുറന്നിടുന്നതാകും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here