ബ്രണ്ണൻ കോളേജിൽ പുതിയ സിന്തറ്റിക് ട്രാക്ക്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിർമിച്ച സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ബ്രണ്ണൻ കോളേജിലെയും സായിയിലെയും വിദ്യാർഥികളുടെ കായിക വികസനത്തിന് പുതിയ ട്രാക്ക് ഗുണകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സ്പോർട്സ് കോംപ്ളക്സിന് സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

also read :ബിജെപി വിഷപ്പാമ്പ്, ചേരി ബോർഡ്‌ വച്ച് മറയ്ക്കുന്നതാണ് മോദിയുടെ വികസനം; വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ചു. കേരളത്തിൻറെ കായിക വികസനത്തിന് പ്രിൻസിപ്പൽ ഡോ. ജി കിഷോറിന്റെ നേതൃത്വത്തിൽ സായ് LNCPE മികച്ച പിന്തുണയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ . ബിന്ദു മുഖ്യാതിഥിയായി. കായിക വിദ്യാഭ്യാസ രംഗത്തെ സമഗ്ര വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു .

സായ് എൽ എൻ സി പി പ്രിൻസിപ്പലും റീജണൽ ഹെഡുമായ ഡോ. ജി കിഷോർ , ഡോ. വി ശിവദാസൻ എം പി , കണ്ണൂർ സബ് കളക്ടർ സന്ദീപ് കുമാർ ഐ എ എസ് , കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി പി അജിത , ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ കെ രവി , ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ കെ പവിത്രൻ , പി ബാലൻ , പി സീമ , ദിവ്യ ചെല്ലത്ത് , രജത് പി പി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി . ഗവ. ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ. ബാബുരാജ് നന്ദി പറഞ്ഞു.

also read :ആലുവയിൽ അതിക്രമത്തിനിരയായ 8 വയസുകാരിയുടെ മാതാപിതാക്കളെ നേരിൽ കണ്ട് മന്ത്രി പി രാജീവ്

എട്ട് ലൈനുകളുള്ള 400 മീറ്റർ ട്രാക്ക് ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയാണ് നിർമിച്ചത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എഴുപതോളം കോളേജുകളിൽ സായിയും സംസ്ഥാന സർക്കാരും ചേർന്ന് കായിക വികസനത്തിനായി സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ നടപ്പാക്കി കഴിഞ്ഞു. സായിയിലെയും ബ്രണ്ണൻ കോളേജിലെയും കായിക താരങ്ങളുടെ പരിശീലനത്തിനായി പുതിയ ട്രാക്ക് ഉപയോഗിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here