സ്മാർട്ട് സിറ്റി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറും; വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം കോർപ്പറേഷനിലെ വിവിധ സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്മാർട്ട് സിറ്റി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മൃതദേഹം വച്ചു വിലപേശുന്നത് തുടരണമോ എന്ന് ആലോചിക്കേണ്ടത് പൊതു സമൂഹം ആണ്, പ്രതിഷേധങ്ങളെ സർക്കാർ തള്ളി കളയുന്നില്ല: മന്ത്രി എ കെ ശശീന്ദ്രൻ

തലസ്ഥാനത്തെ പൂർണ്ണമായും നിരീക്ഷിക്കാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, പാളയം മൾട്ടിലെവൽ കാർ പാർക്കിംഗ്, മുട്ടത്തറ സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് റസ്റ്റ് റൂം, പാളയം മാർക്കറ്റ് പുനരധിവാസ ബ്ലോക്ക്, വിവിധ സ്കൂളുകളിലെ സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.

മാനവീയം വീഥി,കലാഭവൻ മണി റോഡ് എന്നിവ ആധുനിക നിലവാരത്തിലേക്ക് ഉയർത്തി തുറന്നു കൊടുത്തു. തലസ്ഥാനത്തെ മറ്റ് സ്മാർട്ട്‌ റോഡുകളുടെ പണി അതിവേഗം ആണ് പുരോഗമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതിയിൽ രണ്ടാംഘട്ടവും നേടിയ അഭിമാന നേട്ടവുമായാണ് മറ്റു പ്രവർത്തനങ്ങളും പുരോഗമിക്കുന്നത്. നഗരസഭയും സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സ്മാർട്ട് സിറ്റി പദ്ധതിയിൽ പണം വിനിയോഗിക്കുന്നത്. വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ എംഎൽഎമാരായ ആന്റണി രാജു വി കെ പ്രശാന്ത് തെറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ALSO READ: വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News