മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിൽ മഞ്ചേശ്വരത്തേക്ക്

നവകേരള സദസ്സിന്റെ ഭാഗമായി  മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള ബസിൽ മഞ്ചേശ്വരത്തേക്ക് യാത്ര തിരിച്ചു. ഭാവി വികസനത്തിലേക്കുള്ള പുതിയൊരു ചുവടുവയ്പ്പായി കൂടിയാണ് നവകേരള സദസ്സിനെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരുമായി നടത്തുന്ന കൂടികാഴ്ചകളില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ നവകേരള നിര്‍മ്മിതിക്ക് മുതല്‍കൂട്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഒപ്പം ഇതുവരെ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കാനും കഴിയും.

ALSO READ: വിശപ്പടക്കി അജ്ഞാതൻ; എല്ലാ തിങ്കളാഴ്ചയും പത്ത് പേർക്ക് സൗജന്യഭക്ഷണം കൊടുത്ത് കൊച്ചിയിലെ ഹോട്ടൽ

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിച്ച നവകേരളമാര്‍ച്ചായിരുന്നു നവകേരള നിര്‍മ്മിതി എന്ന ആശയത്തിന്റെ തുടക്കം. ജാഥ കടന്നു പോയ എല്ലാ ഇടങ്ങളിലും പൗരപ്രമുഖര്‍, വിദഗ്ദ്ധര്‍ എന്നിവരുമായി അന്ന് ജാഥാ നായകന്‍ കൂടിക്കാഴ്ച നടത്തി. അങ്ങനെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയതും, നടപ്പാക്കിയതും. നവകേരള നിര്‍മ്മിതിയുടെ ഒന്നാം ഘട്ടം വിജയകരമായി പിന്നിടുമ്പോഴാണ് ഒരു ഭരണകൂടം ഒന്നാകെ നവകേരള സദസ്സുമായി ജനങ്ങളിലേക്ക് ഇറങ്ങുന്നത്.

ALSO READ: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസ്; പരാതിക്കാരായ ഡിവൈഎഫ്ഐ നേതാക്കളുടെ മൊഴിയെടുക്കും

നവകേരളമാര്‍ച്ചിലെന്ന പോലെ നവകേരള സദസ്സിലും എല്ലാ ദിവസവും പൗരപ്രമുഖര്‍, വിദഗ്ദ്ധര്‍, എന്നിവരുമായി കൂടിക്കാഴ്ചയുണ്ട്. അതിന് രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്ന് നവകേരള നിര്‍മ്മിതിയുടെ രണ്ടാം ഘട്ടത്തിന് രൂപം നല്‍കാനായി പുത്തന്‍ ആശയങ്ങള്‍ സ്വരൂപിക്കുക . രണ്ട്, ഇതുവരെ നടപ്പാക്കിയ വികസന പദ്ധതികള്‍ യോഗത്തിലെത്തുന്ന പൗരപ്രമുഖര്‍ക്ക് മുമ്പാകെ വിശദീകരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News