
കൃത്യമായി സമ്മേളനം നടത്തുന്ന സിപിഐ എമ്മിനെ വലതുപക്ഷ മാധ്യമങ്ങൾ ഇപ്പോഴും ജനാധിപത്യ പാര്‍ട്ടിയായി പറയാറില്ല. അവര്‍ പറയുന്ന ജനാധിപത്യ പാര്‍ട്ടിയാവട്ടെ പതിറ്റാണ്ടുകളായി ഇതൊന്നും നടത്താറില്ല. സിപിഐഎം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റായി ട്രംപ് വന്നതോടെ പുതിയ പ്രശ്നങ്ങൾ വരുന്നു. ഒരു കാരണത്തിലും അംഗീകരിക്കാൻ പറ്റാത്തത് കൊണ്ട് അമേരിക്കയുടെ കൂടെ നില്‍ക്കുന്നവര്‍ പോലും ട്രംപിന്റെ നടപടികളെ എതിര്‍ക്കുന്നു. നമ്മുടെ രാജ്യത്തു നിന്ന് പതിനായിരങ്ങൾ അമേരിക്കയിലേക്ക് കുടിയേറിയിട്ടുണ്ട്. ചിലത് അനധികൃതവുമാണ്. എന്നാല്‍ ആദ്യ പടിയായി 100ലേറെ പേരെ കയറ്റി അയച്ചത് കൈകാലുകൾ വിലങ്ങിട്ടാണ് ഇന്ത്യയോട് കാണിക്കുന്ന അനാദരവായാണ് അതിനെ കാണേണ്ടത്. അങ്ങനെ കാണാൻ നമ്മുടെ നാട്ടിലെ ഭരണാധികാരികൾക്ക് നട്ടെല്ല് ഇല്ലാതായിപ്പോയി എന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: പാര്‍ലമെന്ററി, സംഘടനാ രംഗങ്ങളിൽ ഒരുപോലെ മികവ്; പ്രവാസി പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന നേതാവ്
നമ്മുടെ വിദേശകാര്യ മന്ത്രി പരസ്യമായി അമേരിക്കൻ നടപടിക്ക് ന്യായീകരണം കണ്ടെത്താൻ നോക്കുകയാണ്. ഒരു പ്രതിഷേധവും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇതുവരെയുള്ള അനുഭവം വെച്ച് പ്രതിഷേധിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി തയ്യാറാവുമെന്ന് കരുതാൻ വയ്യ. രാജ്യത്തിന്റെ പ്രത്യേകത പരിശോധിച്ചാല്‍ അടുത്തയിടെ സ്വീകരിച്ച നടപടികൾ കൂടുതല്‍ കൂടുതല്‍ ജനവിരുദ്ധമാവുകയാണ്.
ബജറ്റില്‍ കേരളത്തെ തഴഞ്ഞു. അത് സ്ഥിരം സംഭവിക്കുന്ന കാര്യമാണ്. നടപ്പാക്കേണ്ട കാര്യങ്ങളില്‍ നിന്ന് വലിയ പുറകോട്ട് പോക്ക് ഉണ്ടായി. കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ വലിയ പ്രതിഷേധമുണ്ടായി. അത് തിരുത്താൻ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍, അത് ഉണ്ടായില്ല.
അയല്‍ രാഷ്ട്രങ്ങളില്‍ ഉള്ളതിനേക്കാൾ വലിയ ദാരിദ്ര്യം നമ്മുടെ രാജ്യത്തുണ്ട്. നമ്മുടെ സംസ്ഥാനത്തോട് ശത്രുതാപരമായ നിലപാടാണ്
കേന്ദ്രം സ്വീകരിക്കുന്നത് ഇങ്ങനെ അവഗണിക്കാൻ കേരളം എന്ത് കുറ്റം ചെയ്തു. നമുക്ക് അര്‍ഹതയില്ലെന്ന് ആരും പറയില്ല. എയിംസ് ഇല്ലാത്ത ഏക നാടാണ് നമ്മുടെ സംസ്ഥാനം. എയിംസ് അനുവദിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നു. എവിടെയാണ് വേണ്ടതെന്ന് ചോദിച്ചു നാല് സ്ഥലം പറഞ്ഞു. അത് പോരെന്ന് പറഞ്ഞു, അങ്ങനെ ഒരു സ്ഥലം കാണിച്ചു എന്നിട്ടും എയിംസ് ഇല്ല. കേന്ദ്രത്തിന്റെ കേരളത്തോടുള്ള വിവേചനം തുറന്നുകാട്ടി മുഖ്യമന്ത്രി പറഞ്ഞു.
കേരളം എന്നൊരു പേര് പരാമര്‍ശിക്കാത്ത ബജറ്റാണ് അവതരിപ്പിച്ചത്. മാധ്യമങ്ങൾ തന്നെ ഈ കാര്യം എത്രകണ്ട് ശരിയായി ഉയര്‍ത്തിക്കൊണ്ടുവന്നു? മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങൾ തുറന്നു കാണിക്കാൻ എന്തിന് മടിക്കണം എന്നും അദ്ദേഹം ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

