“മാധ്യമ പ്രവർത്തനത്തിനെതിരെ ആരും കുതിര കയറില്ല, പ്രശ്നം ഗൂഢാലോചന”: മുഖ്യമന്ത്രി

മാധ്യമപ്രവർത്തകക്കെതിരായ കേസെടുത്ത സംഭവത്തിൽ പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. നിങ്ങൾക്ക് ചോദ്യം ചെയ്യണമെങ്കിൽ ചോദ്യം ചെയ്യാം, ഇതിൽ നിങ്ങൾക്ക് തെളിവുണ്ടെങ്കിൽ സമർപ്പിക്കാം. സാധാരണ മാധ്യമ പ്രവർത്തനം ഗൂഢാലോചനയല്ലെന്നും, അതിൽ നിന്ന് വ്യത്യസ്തത വരുമ്പോഴാണ് പ്രശ്നം വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read; നവകേരള സദസ്സിന് ശിൽപ്പ ഭാഷ്യമൊരുക്കി ഉണ്ണി കാനായി

മാധ്യമപ്രവർത്തനത്തിന്റെ മുകളിൽ ആരും കുതിര കയറുന്നില്ല. നിങ്ങളുടെ കൂട്ടത്തിൽ ഗൂഢാലോചന നടത്തുന്നവരുണ്ടെങ്കിൽ അതിൽ കേസ് വരും. മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കും, അതൊന്നും ഗൂഢാലോചനയല്ല എന്നും മുഖ്യമത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read; നവകേരള സദസ് അഭിമാനകരം, ഈ അപൂർവ്വമായ കൂടിച്ചേരലിൽ അഭിപ്രായം പറയാനും അകൽച്ചയില്ലാതെ ചേർന്ന് നിൽക്കാനും നമുക്ക് കഴിയും; ഇന്ദ്രൻസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News