‘പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാൽവയ്പ്പാണ് ബജറ്റ്’: സംസ്ഥാന ബജറ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി

പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്‍വെപ്പാണ് സംസ്ഥാന സര്‍ക്കാരിന്‍റെ 2024 -25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയതു പോലെ, അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിന്‍റെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റ്.

Also Read: ‘നവകേരള സദസില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മൂന്നും പരിഹരിച്ചു’; സംസ്ഥാന സര്‍ക്കാരിന് നന്ദി പറഞ്ഞ് തോമസ് ചാഴികാടന്‍ എംപി

കേന്ദ്ര സര്‍ക്കാരിന്‍റെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം നേരിടുന്ന ഞെരുക്കം നിലനില്‍ക്കുമ്പോഴും ജനങ്ങള്‍ക്കുവേണ്ടിയുള്ള വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുറവുവരാതിരിക്കാന്‍ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ട്.

Also Read: ‘പരിഗണിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു; നവകേരള സദസിൽ ഉന്നയിച്ച ആവശ്യവും ബജറ്റിൽ ഉൾപ്പെടുത്തി’: സർക്കാരിനെ പ്രശംസിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

പുതിയ കാലത്തിന്‍റെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ സംസ്ഥാനത്തിന്‍റെ സാധ്യതകളാകെ ഉപയോഗിക്കാനും വ്യത്യസ്തവും വേഗമേറിയതുമായ രീതികള്‍ അവലംബിക്കാനുമാണ് ബജറ്റ് ശ്രമിക്കുന്നത്. നാടിന് അര്‍ഹമായത് നേടിയെടുക്കാനുള്ള യോജിച്ച മുന്നേറ്റത്തിന്‍റെ പ്രാധാന്യത്തിനും ബജറ്റ് അടിവരയിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here