‘മനോരമയ്ക്ക് കുശുമ്പ്; അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ക്ക് ഞരമ്പ് രോഗം’: മുഖ്യമന്ത്രി

ലോക കേരളസഭ സമ്മേളനത്തില്‍ മനോരമ പത്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭയുമായി ബന്ധപ്പെട്ട് മനോരമ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. പ്രവാസികളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മനോരമ മുഖപ്രസംഗം എഴുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയുടെ അമേരിക്കന്‍ മേഖല സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി മനോരമയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

Also Read- ലോക കേരളസഭ പ്രവര്‍ത്തിക്കുന്നത് സുതാര്യമായി; വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

ലോക കേരള സഭയുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് കുശുമ്പാണ്. അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ക്ക് ഞരമ്പ് രോഗമാണെന്നും പണത്തിന്റെ തൂക്കംകൊണ്ട് കാര്യങ്ങളെ കാണരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക കേരളസഭയെക്കുറിച്ച് വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ലോക കേരളസഭ പ്രവര്‍ത്തിക്കുന്നത് സുതാര്യമായാണ്. തന്റെ ചുറ്റും ഇരിക്കുന്നവര്‍ എത്ര പണം നല്‍കിയെന്ന് തനിക്കറിയില്ലെന്നും കേരളത്തിന് പുറത്ത് സര്‍ക്കാരല്ല പണം ചെലവഴിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read- സതീശൻ വിദേശത്തുനിന്ന് പിരിച്ച പണത്തിന് കണക്കില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്; കേസ് രാഷ്ട്രീയ പകപോക്കലല്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ലോക കേരളസഭയുടെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി മറുപടി നല്‍കി. ലോക കേരളസഭയ്ക്കായി പണപ്പിരിവ് നടത്തിയിട്ടില്ല. ഇവിടെ ധൂര്‍ത്തില്ലെന്ന് കണ്ടാല്‍ മനസിലാകും. പച്ച നുണകള്‍ ഇവിടെ ആവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here