ലോക കേരളസഭ പ്രവര്‍ത്തിക്കുന്നത് സുതാര്യമായി; വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

ലോക കേരളസഭയെക്കുറിച്ച് വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭ പ്രവര്‍ത്തിക്കുന്നത് സുതാര്യമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read- ബിജെപിയില്‍ നിന്ന് രാജിവെച്ചു; ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്

തന്റെ ചുറ്റും ഇരിക്കുന്നവര്‍ എത്ര പണം നല്‍കിയെന്ന് തനിക്കറിയില്ലെന്നും കേരളത്തിന് പുറത്ത് സര്‍ക്കാരല്ല പണം ചെലവഴിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയുടെ അമേരിക്കന്‍ മേഖല സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read- ജീവനുള്ള മീനിന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത് ഞണ്ട്; പത്ത് ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോ

ലോക കേരളസഭയുടെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി മറുപടി നല്‍കി. ലോക കേരളസഭയ്ക്കായി പണപ്പിരിവ് നടത്തിയിട്ടില്ല. ഇവിടെ ധൂര്‍ത്തില്ലെന്ന് കണ്ടാല്‍ മനസിലാകും. പച്ച നുണകള്‍ ഇവിടെ ആവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News