പി വി പങ്കജാക്ഷന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ദേശാഭിമാനി മുൻ ന്യൂസ്‌ എഡിറ്റർ പി വി പങ്കജാക്ഷന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

also read:ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ പി വി പങ്കജാക്ഷൻ അന്തരിച്ചു

ആലപ്പുഴ, തൃശ്ശൂർ, കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ ദീർഘകാലം ദേശാഭിമാനിയുടെ മുഖമായിരുന്നു അദ്ദേഹം. പൊതുവിഷയങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ഉയർന്ന രാഷ്ട്രീയ ബോധത്തോടെയുള്ള പങ്കജാക്ഷന്റെ ഇടപെടൽ ദേശാഭിമാനി പ്രവർത്തകർക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

also read:വ്യാജ ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും വോട്ടേഴ്സ് ഐഡിയും നിർമ്മിച്ചു; രണ്ടു പേര്‍ ഗുജറാത്തില്‍ അറസ്റ്റിൽ

മുൻ ന്യൂസ്‌ എഡിറ്റർ പി വി പങ്കജാക്ഷന്റെ സംസ്‌കാരം ഇന്ന് (ചൊവ്വാഴ്‌ച) രാത്രി ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും. 1968ൽ കൊച്ചി എഡിഷൻ ആരംഭിക്കുന്നതിനുമുന്നേ ആലപ്പുഴ, ചേർത്തല ലേഖകനായിരുന്നു. 1975ൽ കൊച്ചിയിൽ സബ്‌ എഡിറ്ററായി. 14 വർഷം തൃശൂരിലും ആറുവർഷം ആലപ്പുഴയിലും ജില്ലാ ലേഖകനായി. 1996ൽ കോട്ടയത്ത്‌ അസിസ്‌റ്റന്റ്‌ എഡിറ്ററും അതിനുശേഷം ന്യൂസ്‌ എഡിറ്ററുമായി. 2004ൽ വിരമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News