തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

vijay

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയിക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസ നേര്‍ന്നത്.


ജനാധിപത്യത്തില്‍ ജനങ്ങള്‍ നല്‍കുന്ന ജനവിധി വലിയ ഉത്തരവാദിത്വമാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ നിങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം സാമൂഹിക നീതി, മതേതരത്വം, പൊതുജനക്ഷേമം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഭരണ മാതൃകയായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ദീര്‍ഘകാല സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധം പങ്കിടുന്നതാണ് കേരളവും തമിഴ്‌നാടും.
ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനും മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റില്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ ചുമതല വിജയ് ആണ് വഹിക്കുക. ചെന്നൈയിലെ ജവഹര്‍ ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. വിജയിക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, നടി തൃഷ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയും വിജയിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.

Also Read: തമിഴകത്ത് ഇനി വിജയ് യു​ഗം, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

നേരത്തെ കേവല ഭൂരിപക്ഷം ഇല്ലെന്ന് പറഞ്ഞു സത്യപ്രതിജ്ഞ വൈകിപ്പിക്കാന്‍ ശ്രമിച്ച ഗവര്‍ണറുടെ നിലപാടിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. സി.പി.ഐ.എം, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളുടെ എം. എല്‍.എമാര്‍ ഉള്‍പ്പെടെ 120 പേരുടെ പിന്തുണയാണ് ടി.വി.കെയ്ക്കുള്ളത്. സുസ്ഥിരമായ സര്‍ക്കാരിന് വേണ്ടി നിരുപാധികമായ പിന്തുണയാണ് ഇടതുപാര്‍ട്ടികള്‍ നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News