
ഐസിസി അണ്ടർ -19 വനിതാ ട്വന്‍റി20 ലോകകപ്പ് കിരീടം നേടി രാജ്യത്തിന്റെ യശസ്സുയർത്തിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ്യ മാധ്യമത്തിൽ പങ്ക് വെച്ച പോസ്റ്റിലാണ് ഇന്ത്യൻ ടീമിന് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
ഗൊംഗാദി തൃഷയുടെ ആള്‍ റൗണ്ട് പ്രകടന മികവിലാണ് അണ്ടര്‍ 19 ടി20 ലോകകപ്പ് ഇന്ത്യൻ പെൺപട നിലനിര്‍ത്തിയത്. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 82 റണ്‍സിന് ആള്‍ ഔട്ട് ആകുകയായിരുന്നു. ഇന്ത്യന്‍ വനിതകള്‍ 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് നേടി ലക്ഷ്യം കണ്ടു കിരീടം സ്വന്തമാക്കി.
Also Read: ബാറ്റിലും ബോളിലും തീയായി തൃഷ; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് U19 ടി20 കിരീടം ഇന്ത്യന്‍ പെണ്‍പടക്ക്
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഐസിസി അണ്ടർ -19 വനിതാ ട്വന്‍റി20 ലോകകപ്പ് കിരീടം നേടി രാജ്യത്തിന്റെ യശസ്സുയർത്തിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെ ആധികാരിക വിജയം നേടിയാണ് തുടർച്ചയായ രണ്ടാംതവണയും ഇന്ത്യൻ ടീം ലോക കിരീടത്തിൽ മുത്തമിട്ടിരിക്കുന്നത്. ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ടീമിൽ മലയാളി താരം വി.ജെ. ജോഷിതയുമുണ്ടെന്നത് എല്ലാ മലയാളികൾക്കും അഭിമാനകരമായ കാര്യമാണ്. ഇതുപോലുള്ള മിന്നുംപ്രകടനങ്ങൾ ഇനിയുമാവർത്തിക്കാൻ സാധിക്കട്ടെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here