ജലമേളയിലെ വിജയികൾക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

നെഹ്രു ട്രോഫിയിൽ വിജയികളായവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ജലമേളയിലെ വിജയികൾക്ക് ആശംസകൾ നേർന്നത് .
ലോകത്തിനു മുന്നിൽ കേരളത്തെ അടയാളപ്പെടുത്തുന്ന മഹാജലമേളയിൽ വിജയികളായ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. ഒപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളേയും സംഘാടകരേയും അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

also read:ഗായിക വിളയിൽ ഫസീലയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് 

ലോകത്തിനു മുന്നിൽ കേരളത്തെ അടയാളപ്പെടുത്തുന്ന മഹാജലമേളയിൽ വിജയികളായ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. നെഹ്രു ട്രോഫിയിൽ ഇത്തവണ വീയപുരം ചുണ്ടനാണ് ജലരാജാവ്. തുടർച്ചയായി നാലാം വർഷവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഒന്നാമതെത്തിയിരിക്കുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളേയും സംഘാടകരേയും അഭിവാദ്യം ചെയ്യുന്നു.

also read:സെന്തിൽ ബാലാജിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇ ഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News